---
title: "ഔഷധവില വര്‍ദ്ധനവ് പിന്‍വലിക്കുക: ശാസ്ത്രസാഹിത്യ പരിഷത്ത് "
english_title: "Withdraw the increase in drug prices: Shastra Sahitya Parishad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41523/withdraw-the-increase-in-drug-prices-shastra-sahitya-parishad"
published_at: "2022-05-08T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277d1898cf70_0000 ATTACH  copy copy.jpg"
keywords: []
---

# ഔഷധവില വര്‍ദ്ധനവ് പിന്‍വലിക്കുക: ശാസ്ത്രസാഹിത്യ പരിഷത്ത് 

> **Lead Summary:** പേരാമ്പ്ര: രണ്ടായിരത്തി ഇരുപത്തിരണ്ട് ഏപ്രില്‍ മുതല്‍ അവശ്യമരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുന്നതിന് മരുന്നു കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്.

## Article Content

പേരാമ്പ്ര: രണ്ടായിരത്തി ഇരുപത്തിരണ്ട് ഏപ്രില്‍ മുതല്‍ അവശ്യമരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുന്നതിന് മരുന്നു കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്.

കോവിഡ് മഹാമാരിക്ക് ശേഷമുള്ള സാമൂഹിക സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ഇന്ധന വിലവര്‍ദ്ധനവ് കൊണ്ട് ദുരിതത്തില്‍ ആയിരിക്കുകയാണ് ജനങ്ങള്‍.

ഈ ദുരിതത്തെ വര്‍ദ്ധിപ്പിക്കുകയാണ് അനിയന്ത്രിത മരുന്ന് വില വര്‍ദ്ധനവ് കൊണ്ട് ഉണ്ടാവുന്നത്. അടിയന്തമായി ഔഷധവില വര്‍ദ്ധനവ് പിന്‍വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇതിന് വേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബഹുജന പ്രസ്ഥാനങ്ങളും പൊതുജനങ്ങളും തയ്യാറാവണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പേരാമ്പ്ര മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനം ഡോ.കെ.എസ് മാധവന്‍ ഉദ്ഘാടനം ചെയ്തു. പി.ബാലന്‍ അധ്യക്ഷനായി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ ടി.ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, കെ.എം രാജന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

കെ.പാപ്പൂട്ടി സംഘടന രേഖ അവതരിപ്പിച്ചു. പി.കെ ബാലകൃഷ്ണന്‍, സി.എം വിജയന്‍, വി.സുനിജ, പി.കെ സതീശ്, ടി.സി സിദിന്‍, വി.വി രാജീവന്‍, വിശ്വന്‍ മഠത്തിത്തില്‍, പി .വി ശശിധരന്‍, മിഥുന്‍ രാജ് എന്നിവര്‍ സംസാരിച്ചു.

എരവട്ടൂരില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ ഭാരവാഹികളായി ടി.ബാലകൃഷ്ണന്‍ (സെക്രട്ടറി), വി.സുനിജ (ജോയിന്റ് സെക്രട്ടറി), സി.എം വിജയന്‍ (പ്രസിഡണ്ട്), എ.എം രാജന്‍ ( വൈസ് പ്രസിഡണ്ട്), കെ.എം രാജന്‍ (ട്രഷറര്‍) സമ്മേളനം തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41523/withdraw-the-increase-in-drug-prices-shastra-sahitya-parishad)