---
title: "പേരാമ്പ്രയില്‍ ഹലാല്‍ ബീഫിനെച്ചൊല്ലി സംഘര്‍ഷം"
english_title: "Conflict over halal beef at a leading business establishment in Perambalur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41532/conflict-over-halal-beef-at-a-leading-business-establishment-in-perambalur"
published_at: "2022-05-08T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277dda4af772_0000 ATTACH  copy copy.jpg"
keywords: []
---

# പേരാമ്പ്രയില്‍ ഹലാല്‍ ബീഫിനെച്ചൊല്ലി സംഘര്‍ഷം

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയിലെ പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ ഹലാല്‍ ബീഫിനെച്ചൊല്ലി സംഘര്‍ഷം. സ്ഥാപത്തില്‍ എത്തിയ 2 പേര്‍ ഹലാല്‍ മുദ്രയില്ലാത്ത ബീഫ് ആവശ്യപ്പെടുകയായിരുന്നു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയിലെ പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ ഹലാല്‍ ബീഫിനെച്ചൊല്ലി സംഘര്‍ഷം. സ്ഥാപത്തില്‍ എത്തിയ 2 പേര്‍ ഹലാല്‍ മുദ്രയില്ലാത്ത ബീഫ് ആവശ്യപ്പെടുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ സ്ഥാപനത്തിലെ നാലോളം ജീവനക്കാര്‍ക്ക് പരിക്കേറ്റതായി മാനേജ്മെന്റ് അറിയിച്ചു.

ആനന്ദ് (24), സുജിത്ത്(27), ശിബിലേഷ്(32), വിപിന എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.. അക്രമം നടത്തിയ ഒരാളെ പേരാമ്പ്ര പോലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാപാര സ്ഥാപനത്തില്‍ കയറി അക്രമിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയും ലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടൗണില്‍ പ്രതിഷേധ പ്രകടങ്ങള്‍ നടത്തി.

അക്രമ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലിസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പുറമേ നിന്നും വരുന്ന കമ്പനിയുടെ മാംസമാണ് വില്‍പ്പന നടത്തുന്തെന്നും വര്‍ഷങ്ങളായി ഇതേ കമ്പനിയുടെ മാംസമാണ് വില്ലന നടത്തുന്നതെന്നും മാനേജ്മെന്റ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41532/conflict-over-halal-beef-at-a-leading-business-establishment-in-perambalur)