---
title: "പേരാമ്പ്ര-തറമ്മലങ്ങാടി റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് "
english_title: "Youth League against negligence in construction of Perambra-Tharammalangadi road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41545/youth-league-against-negligence-in-construction-of-perambra-tharammalangadi-road"
published_at: "2022-05-08T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277eeee74548_0000 ATTACH  copy copy.jpg"
keywords: []
---

# പേരാമ്പ്ര-തറമ്മലങ്ങാടി റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര-തറമ്മലങ്ങാടി റോഡ് പണിയില്‍ പേരാമ്പ്ര പഞ്ചായത്തിലെ 13,14 വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന ഭാഗത്തു ഗുരുതരമായ അനാസ്ത പ്രദമദൃഷ്ട്യ തന്നെ മനസിലായിട്ടും അധികാരികള്‍ മൗനം പാലിക്കുന്നത് ഉദ്യോഗസ്ഥരും കോണ്‍ടാക്ടറും തമ്മിലുള്ള ഒത്തുകളി ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് യൂത്ത് ലീഗ് ആരോപിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര-തറമ്മലങ്ങാടി റോഡ് പണിയില്‍ പേരാമ്പ്ര പഞ്ചായത്തിലെ 13,14 വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന ഭാഗത്തു ഗുരുതരമായ അനാസ്ത പ്രദമദൃഷ്ട്യ തന്നെ മനസിലായിട്ടും അധികാരികള്‍ മൗനം പാലിക്കുന്നത് ഉദ്യോഗസ്ഥരും കോണ്‍ടാക്ടറും തമ്മിലുള്ള ഒത്തുകളി ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് യൂത്ത് ലീഗ് ആരോപിച്ചു.

ഡ്രൈനെജ് ഇല്ലാത്തത് കാരണം കല്‍നടയാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ട്. ഡ്രൈനെജ് നിര്‍മ്മിക്കാതെ ടാറിങ് നടത്തിയത് കൊണ്ട് റോഡിന്റെ ഇരു വശവും പെട്ടെന്ന് തന്നെ പൊളിയും എന്നത് ആര്‍ക്കും കണ്ടാല്‍ മനസിലാവുന്നതാണ്.

കേബിള്‍ വര്‍ക്കിന് വേണ്ടി കുഴിച്ച വലിയ ഗര്‍ത്തങ്ങള്‍ റോഡില്‍ അങ്ങനെ തന്നെ നില്‍ക്കുമ്പോള്‍ ആണ് ടാറിങ് നടത്തിയത് എന്നത് വലിയ അപാകത ആണ്.

റോഡ് നിര്‍മാണത്തിലെ അപാകതക്കെതിരെ പിഡബ്‌ളൂഡി ഓഫീസര്‍ക്ക് പരാതി കൊടുക്കാനും പ്രക്ഷോഭം തുടങ്ങാനും അമ്പാളിതഴ ശാഖ യൂത്ത് ലീഗ് കമ്മിറ്റി തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41545/youth-league-against-negligence-in-construction-of-perambra-tharammalangadi-road)