---
title: "പേരാമ്പ്ര നിയോജക മണ്ഡലം പ്രവര്‍ത്തക സംഗമം നടത്തി ആം ആദ്മി പാര്‍ട്ടി "
english_title: "Aam Aadmi Party (AAP) held a workers' meeting in Perambra constituency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41548/aam-aadmi-party-aap-held-a-workers-meeting-in-perambra-constituency"
published_at: "2022-05-08T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277f4288d6b3_0000 ATTACH  copy copy.jpg"
keywords: []
---

# പേരാമ്പ്ര നിയോജക മണ്ഡലം പ്രവര്‍ത്തക സംഗമം നടത്തി ആം ആദ്മി പാര്‍ട്ടി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര നിയോജക മണ്ഡലം പ്രവര്‍ത്തക സംഗമം ജില്ലാ കണ്‍വീനര്‍ സനോവര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കണ്‍വീനര്‍ രഞ്ജിത്ത് മലയില്‍ അധ്യക്ഷനായി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര നിയോജക മണ്ഡലം പ്രവര്‍ത്തക സംഗമം ജില്ലാ കണ്‍വീനര്‍ സനോവര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കണ്‍വീനര്‍ രഞ്ജിത്ത് മലയില്‍ അധ്യക്ഷനായി.

യോഗത്തില്‍ മേജര്‍ കുത്തിരാമന്‍, ടി.എഫ് എബ്രഹാം, അശോകന്‍ മുതുകാട്, സി.ടി ബിജു, എം.എന്‍ കുട്ടോത്ത്, ഷിജോ, വി.ഡി രാജു, ജയരാജ് എന്നിവര്‍ സംസാരിച്ചു.

ഈ മാസം 15 ന് എറണാകുളത്ത് അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് പേരാമ്പ്ര മണ്ഡലത്തില്‍ നിന്നും 50 പേരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41548/aam-aadmi-party-aap-held-a-workers-meeting-in-perambra-constituency)