അധികൃതരുടെ ഉറപ്പ് ലഭിച്ചു; ജോണ്‍സണ്‍ തെങ്ങിന്‍ ചുവട്ടിലെ ഉപവാസ സമരം അവസാനിപ്പിച്ചു

അധികൃതരുടെ ഉറപ്പ് ലഭിച്ചു; ജോണ്‍സണ്‍ തെങ്ങിന്‍ ചുവട്ടിലെ ഉപവാസ സമരം അവസാനിപ്പിച്ചു
Oct 8, 2021 02:19 PM | By Perambra Editor

 പെരുവണ്ണാമൂഴി: വന്യജീവി ശല്യത്തിനെതിരെ തെങ്ങിന്‍ ചുവട്ടില്‍ സമരമാരംഭിച്ച് 75% ഭിന്നശേഷിക്കാരനായ പെരുവണ്ണാമൂഴി സ്വദേശി ജോണ്‍സണ്‍ നടത്തിയ നിരാഹാര സമരം വനം വകുപ്പ് അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് അവസാനിച്ചു.

ഇന്ന് കാലത്ത് 10മണി മുതല്‍ തന്റെ കൃഷിയിടത്തിലെ തെങ്ങിന്‍ ചുവട്ടിലാണ് അധികൃതരുടെ കണ്ണുതുറപ്പിക്കുന്നതിനായുള്ള സമരം ആരംഭിച്ചത്.

സമരത്തിന് പിന്തുണയുമായി വിവിധ കര്‍ഷക നേതാക്കളും ജനപ്രതിനിധികളും എത്തി ച്ചേര്‍ന്നിരുന്നു.

വീടിനോട് ചേര്‍ന്ന തെങ്ങിന്റെ ചുവട്ടില്‍ മഴയെ പോലും വകവെക്കാതെയാണ് 75% ഭിന്നശേഷിക്കാരനും ഒരുപാട് ആരോഗ്യ പ്രശ്‌നമുള്ള ജോണ്‍സണ്‍ സമരം ചെയ്തത്.

തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സമരം നടത്തുന്ന ജോണ്‍സനും കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചതുടെ അടിസ്ഥാനത്തില്‍ ഉച്ചയോടെ സമരം അവസാനിപ്പിച്ചു.

പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.വി. ബൈജു, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഇ. ബൈജുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഈ മേഖലയില്‍ പേന്‍സിംഗ് കാര്യക്ഷമമാക്കുമെന്നും, വനത്തില്‍ നിന്ന് സമീപത്തെ കൃഷിയിടത്തിലേക്ക് നീണ്ടു നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റുമെന്നും ആനമതില്‍ നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച നിര്‍ദേശം സര്‍ക്കാരിനെ കൊണ്ട് അംഗീകരിക്കാനുള്ള ശ്രമം നടത്തുമെന്ന ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിക്കുക യായിരുന്നു.

ജോണ്‍സന്റെ ഭാര്യ ഉഷ നാരങ്ങാനീര് നല്‍കിയാണ് ഉപവാസ സമരം അവസാനിപ്പിച്ചത്. ജോണ്‍സന്റെ സമരം ജോണ്‍സന്‍ എന്ന വ്യക്തിയുടെ മാത്രം പ്രശ്നങ്ങള്‍ക്ക് മാത്രം വേണ്ടിയുള്ളതായിരുന്നില്ല.

മലയോര മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിന് വേണ്ടിയാണ് സമരം നടത്തിയത്.

ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ജോണ്‍സന്റെ കുടുംബത്തിന്റെ ആകെയുള്ള വരുമാന മാര്‍ഗം ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്തെ് കൃഷിയിടത്തിലെ കൃഷിയാണ്. കുടുംബത്തിനു കഴിയാനുള്ള വരുമാനം ലഭിച്ചു പോന്നിരുന്നത് കൃഷിയിടത്തില്‍ നിന്നായിരുന്നു.

അഞ്ചാറു കൊല്ലമായ് കൃഷിയിടത്തില്‍ നിന്ന് ഒരു രൂപ പോലും ലഭിക്കാത്ത അവസ്ഥയിലാണിപ്പോഴെന്ന് ജോണ്‍സന്‍ പറഞ്ഞു. 45 അമ്പതോളം കായ്ഫലമുള്ള തെങ്ങുകളുണ്ട്. അതില്‍നിന്നും തേങ്ങ കിട്ടാറില്ല.

കുരങ്ങ് കൂട്ടത്തോടെ വന്ന് മച്ചിങ്ങ മുതല്‍ വെള്ളയ്ക്ക വരെ പറിച്ചു കളയുന്നതിനാല്‍ തേങ്ങയോ അത്യാവശ്യത്തിന് കരിക്ക് പോലും ലഭിക്കാത്ത അവസ്ഥയാണ്. അതുപോലെ മറ്റൊരു കൃഷിയും ചെയ്യാന്‍ ആവുന്നില്ല.

വന്യജീവി ശല്യത്തിനെതിരെ വളരെ കാലമെത്രയോ പരാതികള്‍ നല്‍കിയിട്ടും കാര്യമായ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് തെങ്ങിന്‍ ചുവട്ടില്‍ സമരമിരിക്കാന്‍ അദ്ദേഹം തിരുമാനിച്ചത്.

കൃഷിയിടത്തില്‍ തനിക്കുണ്ടായ നഷ്ടം പൂര്‍ണമായും വകുപ്പില്‍ നിന്നും മുന്‍കാല പ്രാബല്യത്തോടെ തനിക്ക് നല്‍കണമെന്നും, കുരങ്ങു ശല്യം പരിഹരിക്കാന്‍ വനാതിര്‍ത്തിയിലുള്ള മര ശിഖരങ്ങള്‍ മുറിച്ച് മാറ്റണമെന്നും, കാട്ടു പന്നിയെ ക്ഷുദ്ര ജീവിയായ് പ്രഖ്യാപിക്കണമെന്നും കര്‍ഷകര്‍ പിടികൂടുന്ന കാട്ടു പന്നിയെ ലേലം ചെയ്ത് വില്‍ക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യമുന്നയിച്ച് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് അദ്ദേഹം സമരമിരുന്നത്.

Received assurances from the authorities; Johnson ended his fast at the base of the coconut tree

Next TV

Related Stories
ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

Apr 19, 2024 03:25 PM

ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍...

Read More >>
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 18, 2024 04:14 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. സിനിമ താരവും വെസ്റ്റ ഐസ്‌ക്രീം ബ്രാന്‍ഡ്...

Read More >>
തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

Apr 18, 2024 02:59 PM

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്...

Read More >>
Top Stories