---
title: "പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു"
english_title: "muslim league leader collapssed and died in perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41717/muslim-league-leader-collapssed-and-died-in-perambra"
published_at: "2022-05-09T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62792612141ac_0000 ATTACH  copy copy.jpg"
keywords: []
---

# പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** ** പേരാമ്പ്ര**: പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗവും, പേരാമ്പ്ര പഞ്ചായത്ത് മുസ് ലിം ലീഗ് വൈസ് പ്രസിഡന്റും, വയലാളി മഹല്ല് കമ്മിറ്റി വൈസ് പസിഡന്റുമായ വി.കെ കോയക്കുട്ടിയാണ് കുഴഞ്ഞുവീണു മരിച്ചത്.

## Article Content

** പേരാമ്പ്ര**: പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗവും, പേരാമ്പ്ര പഞ്ചായത്ത് മുസ് ലിം ലീഗ് വൈസ് പ്രസിഡന്റും, വയലാളി മഹല്ല് കമ്മിറ്റി വൈസ് പസിഡന്റുമായ വി.കെ കോയക്കുട്ടിയാണ് കുഴഞ്ഞുവീണു മരിച്ചത്.

ഹലാല്‍ ബീഫ് വിഷയത്തില്‍ വ്യാപാര സ്ഥാപനത്തിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കവെ ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു.

പ്രകടനത്തില്‍ നിന്ന് മാറി നിന്ന കോയക്കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: നഫീസ (തിരുവോട് ), മക്കള്‍: റിയാസ് (ബാംഗളൂര്), റിഷാദ് (ഖത്തര്‍), റിഷാന. മരുമക്കള്‍: ജലീല്‍ (കിഴക്കന്‍ പേരാമ്പ്ര), നാസില (മഞ്ഞക്കുളം), ഹാഷിബ (പയ്യോളി ).

സഹോദരങ്ങള്‍: മുസ്തഫ, ഹമീദ്, റഷീദ്, റസീന, പരേതരായ കുഞ്ഞമ്മദ്, ബീവി. മയ്യിത്ത് നമസ്‌കാരം നാളെ രാവിലെ 9 മണിക്ക് വയലാളി മസ്ജിദു തഖ് വയില്‍. ഖബറടക്കം ചേനോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41717/muslim-league-leader-collapssed-and-died-in-perambra)