---
title: "പേരാമ്പ്ര സബ് ഡിവിഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പേരാമ്പ്രയില്‍"
english_title: "Perambra Sub Division Football Tournament is also in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41728/perambra-sub-division-football-tournament-is-also-in-perambra"
published_at: "2022-05-09T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279367462703_0000 ATTACH  copy copy.jpg"
keywords: []
---

# പേരാമ്പ്ര സബ് ഡിവിഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പേരാമ്പ്രയില്‍

> **Lead Summary:** ** പേരാമ്പ്ര:** സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിമുക്തിയുമായി സഹകരിച്ച് സംഘടിപ്പിച്ച പേരാമ്പ്ര സബ് ഡിവിഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റും കോഴിക്കോട് ജില്ല സ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബ് ഉദ്ഘാടനവും പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ എം. സജീവ് കുമാര്‍ നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര:** സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിമുക്തിയുമായി സഹകരിച്ച് സംഘടിപ്പിച്ച പേരാമ്പ്ര സബ് ഡിവിഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റും കോഴിക്കോട് ജില്ല സ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബ് ഉദ്ഘാടനവും പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ എം. സജീവ് കുമാര്‍ നിര്‍വ്വഹിച്ചു.

'യെസ് ടു ഫുട്‌ബോള്‍, നോ ടു ഡ്രഗ്‌സ് 'എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ച് കൊണ്ടു നടന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ എസ്പിസി എഎന്‍ഒ യൂസഫ് അധ്യക്ഷനായി.

സി.എം. സജു, അര്‍ജുന്‍ കറ്റയാട്ട്, സന്തോഷ്, ജയരാജ് (വിമുക്തി കോര്‍ഡിനേറ്റര്‍), സുനില്‍കുമാര്‍ പേരാമ്പ്ര (ഹെഡ്മാസ്റ്റര്‍), പിടിഎ പ്രസിഡണ്ട് ശ്രീനി എന്നിവര്‍ സംസാരിച്ചു.

ബിജിന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാളെ നടക്കുന്ന ഫൈനലിന്റെ സമാപനവും സമ്മാനദാനവും രാവിലെ 10 മണിക്ക് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് നിര്‍വഹിക്കും.

ചടങ്ങില്‍ റനീഷ് സ്വാഗതവും ടൂര്‍ണമെന്റ് ചെയര്‍മാന്‍ വിനീഷ് ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41728/perambra-sub-division-football-tournament-is-also-in-perambra)