---
title: "മുയിപ്പോത്ത് എം.യു.പി സ്‌കൂളില്‍ ആലിപ്പഴത്തിന് പരിസമാപ്തി "
english_title: "The hailstorm ended at Muipot MUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41746/the-hailstorm-ended-at-muipot-mup-school"
published_at: "2022-05-09T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627940448222c_0000 ATTACH  copy copy.jpg"
keywords: []
---

# മുയിപ്പോത്ത് എം.യു.പി സ്‌കൂളില്‍ ആലിപ്പഴത്തിന് പരിസമാപ്തി 

> **Lead Summary:** ** മുയിപ്പോത്ത്: **മുയിപ്പോത്ത് എം.യു.പി സ്‌കൂളില്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്നു വരുന്ന വേനല്‍ക്കാല ക്യാമ്പ് 'ആലിപ്പഴത്തിന് ' തിരശ്ശീല വീണു. മെയ് 5 ആം തീയതി ആരംഭിച്ച ക്യാമ്പ് നാല് പകലും ഒരു രാത്രിയിലുമായി വിവിധങ്ങളായ വിജ്ഞാന- കലാ-കായിക പരിപാടികളാല്‍ സമ്പന്നമായിരുന്നു.

## Article Content

** മുയിപ്പോത്ത്: **മുയിപ്പോത്ത് എം.യു.പി സ്‌കൂളില്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്നു വരുന്ന വേനല്‍ക്കാല ക്യാമ്പ് 'ആലിപ്പഴത്തിന് ' തിരശ്ശീല വീണു. മെയ് 5 ആം തീയതി ആരംഭിച്ച ക്യാമ്പ് നാല് പകലും ഒരു രാത്രിയിലുമായി വിവിധങ്ങളായ വിജ്ഞാന- കലാ-കായിക പരിപാടികളാല്‍ സമ്പന്നമായിരുന്നു.

ഒരേ സമയം എഴുപതിലതികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ക്യാമ്പ് പേരാമ്പ്ര ബി.പി.സി നിത മാഡം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ എം.പി.ടി.എ പ്രസിഡന്റ് രജിഷ മഠത്തില്‍ അദ്ധ്യക്ഷയായി.

അരങ്ങേറ്റം, അക്ഷരമാല, ഗണിത ജാലകം, ലെറ്റ്‌സ് എക്‌സ്‌പേള്ാറര്‍,, നിറച്ചാര്‍ത്ത്, യുറേക്ക-ട്രഷര്‍ ഹണ്ട്, പാട്ടും പറച്ചിലും തുടങ്ങിയ വിവിധ സെഷനുകളിലായി ശിവദാസ് പൊയില്‍ക്കാവ്, ജി.രവി, അജിത്ത്കുമാര്‍ കെ.കെ, ജയരാജന്‍, ആര്‍.വിനോദന്‍, നൈതിക സര്‍ഗ, റീജു ആവള, അക്ഷയ് തുടങ്ങിയവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

സീനിയര്‍ അസിസ്റ്റന്റ് എം.കെ സജിത, സ്റ്റഫ് സെക്രട്ടറി ഇ.രഞ്ജിത്ത്, കെ.കെ അബ്ദുല്‍ ഹമീദ്, ശോഭ, മുഹമ്മദലി, അബ്ദുല്‍ റഹീം തുടങ്ങിയവര്‍ സംസാരിച്ചു.

സ്‌കൂള്‍ പ്രധാനധ്യാപകന്‍ ടി.അബ്ദുല്‍ ലത്തീഫ് സ്വാഗതവും ക്യാമ്പ് കോ-ഓഡിനേറ്റര്‍ എ.കെ അബ്ദുല്‍ ഹസീബ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41746/the-hailstorm-ended-at-muipot-mup-school)