---
title: "കിഴക്കന്‍ പേരാമ്പ്ര കൂട കത്തി നശിച്ച നിലയില്‍: സംഭവത്തില്‍ ദുരൂഹതയെന്ന് കോണ്‍ഗ്രസ് "
english_title: "East Perambra kooda burnt down: Congress says incident is a mystery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41751/east-perambra-kooda-burnt-down-congress-says-incident-is-a-mystery"
published_at: "2022-05-09T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62794f639ff25_0000 ATTACH  copy copy.jpg"
keywords: []
---

# കിഴക്കന്‍ പേരാമ്പ്ര കൂട കത്തി നശിച്ച നിലയില്‍: സംഭവത്തില്‍ ദുരൂഹതയെന്ന് കോണ്‍ഗ്രസ് 

> **Lead Summary:** **പേരാമ്പ്ര **: കിഴക്കന്‍ പേരാമ്പ്ര തെക്കെ നിടൂളി കുഞ്ഞമ്മദ്കുട്ടിയുടെ കൂട ഞായറാഴ്ച പുലര്‍ച്ചെ ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചു. പുലര്‍ച്ചെ മൂന്നു മണിക്കാണ് തീ ആളിപ്പടരുന്നത് അയല്‍വാസി കണ്ടത്.

## Article Content

**പേരാമ്പ്ര **: കിഴക്കന്‍ പേരാമ്പ്ര തെക്കെ നിടൂളി കുഞ്ഞമ്മദ്കുട്ടിയുടെ കൂട ഞായറാഴ്ച പുലര്‍ച്ചെ ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചു. പുലര്‍ച്ചെ മൂന്നു മണിക്കാണ് തീ ആളിപ്പടരുന്നത് അയല്‍വാസി കണ്ടത്.

വീട്ടിലുള്ളവരെ പുറത്തെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ വാതില്‍ പുറത്തുനിന്ന് കുറ്റിയിട്ടിരുന്നു. ഇത് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു.

പെരുവണാമൂഴി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതി നെക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മോഹന്‍ദാസ് ഓണിയില്‍ ആവശ്യപ്പെട്ടു.

ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി രാജന്‍ കെ പുതിയെടുത്ത്, മണ്ഡലം സെക്രട്ടറി എന്‍.കെ. കുഞ്ഞബ്ദുല്ല, ഇ.വി. മനോജന്‍, എ.കെ മനോജന്‍, എ വേലായുധന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41751/east-perambra-kooda-burnt-down-congress-says-incident-is-a-mystery)