---
title: "പകര്‍ച്ചവ്യാധി നിയന്ത്രണം: പരിശോധനയുമായി ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം "
english_title: "Infectious Disease Control: Changarote Primary Health Center with testing"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41955/infectious-disease-control-changarote-primary-health-center-with-testing"
published_at: "2022-05-10T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a806ba1a6f_0000 ATTACH  copy copy.jpg"
keywords: []
---

# പകര്‍ച്ചവ്യാധി നിയന്ത്രണം: പരിശോധനയുമായി ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം 

> **Lead Summary:** **പേരാമ്പ്ര: **പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്പളം, പാറക്കടവ,് പാലേരി, വടക്കുമ്പാട് എന്നിവിടങ്ങളിലെ ഭക്ഷ്യപാനീയ വിതരണശാലകളിലും ആക്രി കടകളിലും പരിശോധന നടത്തി.

## Article Content

**പേരാമ്പ്ര: **പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്പളം, പാറക്കടവ,് പാലേരി, വടക്കുമ്പാട് എന്നിവിടങ്ങളിലെ ഭക്ഷ്യപാനീയ വിതരണശാലകളിലും ആക്രി കടകളിലും പരിശോധന നടത്തി.

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ലൈസന്‍സ് ഇല്ലാതെയും നടത്തിവന്നിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു പോരായ്മകള്‍ പരിഹരിച്ച് നല്ല രീതിയില്‍ നടത്തുന്നതിന് ആവശ്യമായ നിര്‍ദേദശങ്ങള്‍ നല്‍കി.

പരിശോധനയ്ക്ക് മെഡിക്കല്‍ഓഫീസര്‍ ഡോ. ഇ.വി. ആനന്ദ് ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ എ.ടി പ്രമീള, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി.പി ഷാജി, ജോബിന്‍ വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41955/infectious-disease-control-changarote-primary-health-center-with-testing)