---
title: "പേരാമ്പ്രയില്‍ ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നാടിന് സമര്‍പ്പിച്ചു "
english_title: "The road built by the people's association in Perambara was concreted and dedicated to Nadu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41959/the-road-built-by-the-peoples-association-in-perambara-was-concreted-and-dedicated-to-nadu"
published_at: "2022-05-10T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a86f249999_0000 ATTACH  copy copy.jpg"
keywords: []
---

# പേരാമ്പ്രയില്‍ ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നാടിന് സമര്‍പ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ പരപ്പില്‍ അംഗന്‍വാടി മുതല്‍ ചേനോളി റോഡ് വരെയുള്ള 160 മീറ്റര്‍ ആണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് പണി പൂര്‍ത്തീകരിച്ചത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ പരപ്പില്‍ അംഗന്‍വാടി മുതല്‍ ചേനോളി റോഡ് വരെയുള്ള 160 മീറ്റര്‍ ആണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് പണി പൂര്‍ത്തീകരിച്ചത്.

പേരാമ്പ്ര ടൗണ്‍ ടച്ച് ചെയ്യാതെ ചേനോളി റോഡില്‍ എത്താനുള്ള ഒരു ബൈപ്പാസ് കൂടിയാണ് പ്രസ്തുത റോഡ്. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മിനി പൊന്‍പറ അധ്യക്ഷത വഹിച്ച ചടങ്ങ് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.

എ.കെ കരുണാകരന്‍ നായര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കര്‍മ്മ ശ്രീധരന്‍ സ്വാഗതം പറഞ്ഞു. സി.കെ സാജു മാസ്റ്റേഴ്‌സ് നന്ദിയും പറഞ്ഞു.

പടക്കം പൊട്ടിച്ചും പായസ വിതരണം നടത്തിയും ജനങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളായി. പ്രദേശത്തെ നൂറുകണക്കിന് ജനങ്ങള്‍ ഉദ്ഘാടനം ആഘോഷമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41959/the-road-built-by-the-peoples-association-in-perambara-was-concreted-and-dedicated-to-nadu)