---
title: "പേരാമ്പ്രയിലെ ഹലാല്‍ വിവാദം: ഐക്യ സന്ദേശ യാത്രയുമായി കോണ്‍ഗ്രസ് "
english_title: "Halal controversy in Perambra: Congress with a united message"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41966/halal-controversy-in-perambra-congress-with-a-united-message"
published_at: "2022-05-10T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a8db800976_0000 ATTACH  copy copy.jpg"
keywords: []
---

# പേരാമ്പ്രയിലെ ഹലാല്‍ വിവാദം: ഐക്യ സന്ദേശ യാത്രയുമായി കോണ്‍ഗ്രസ് 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്രയിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ടായ ഹലാല്‍ വിവാദവുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലെ സമധാന അന്തരീക്ഷം തകര്‍ക്കാനുള്ള തല്പരകക്ഷികളുടെ നീക്കത്തിനെതിരെ നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ഐക്യ സന്ദേശയാത്രയും വിശദീകരണ യോഗവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്രയിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ടായ ഹലാല്‍ വിവാദവുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലെ സമധാന അന്തരീക്ഷം തകര്‍ക്കാനുള്ള തല്പരകക്ഷികളുടെ നീക്കത്തിനെതിരെ നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ഐക്യ സന്ദേശയാത്രയും വിശദീകരണ യോഗവും സംഘടിപ്പിച്ചു.

പേരാമ്പ്ര ലുലു വെഡ്ഡിങ്ങ് സെന്ററിനടുത്ത് നിന്ന് ആരംഭിച്ച ഐക്യ സന്ദേശ യാത്ര പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് അവസാനിച്ചു. മോഹന്‍ദാസ് ഓണിയില്‍, ഇ.ടി സരീഷ്, പി.എം പ്രകാശന്‍, കെ.ജോസുക്കുട്ടി, എടത്തില്‍ ശിവന്‍, സൈറാബാനു എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന വിശദീകരണ യോഗം കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. കെ.പി വേണുഗോപാല്‍ അധ്യക്ഷനായി.

പി.കെ രാഗേഷ്, രാജന്‍ മരുതേരി,മുനീര്‍ എരവത്ത്, ഇ.വി രാമചന്ദ്രന്‍ , കെ.കെ വിനോദന്‍, കെ.മധു കൃഷ്ണന്‍, സുനില്‍കുമാര്‍, വി.പി സുരേഷ്, വി.വി ദിനേശന്‍, എസ്.സുനന്ദ്, വി.ടി സൂരജ്, ആദര്‍ശ് രാവറ്റമംഗലം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41966/halal-controversy-in-perambra-congress-with-a-united-message)