---
title: "പണം വച്ച് ചീട്ടുകളി: കൊയിലാണ്ടിയില്‍ ആറംഗ സംഘം അറസ്റ്റില്‍ "
english_title: "Lottery with money: Six arrested in Koyilandy gang"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41988/lottery-with-money-six-arrested-in-koyilandy-gang"
published_at: "2022-05-11T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b07bb48bb1_0000 ATTACH  copy copy.jpg"
keywords: []
---

# പണം വച്ച് ചീട്ടുകളി: കൊയിലാണ്ടിയില്‍ ആറംഗ സംഘം അറസ്റ്റില്‍ 

> **Lead Summary:** **കൊയിലാണ്ടി: **പണം വച്ച് ചീട്ടു കളിച്ച ആറംഗ സംഘത്തെ കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തു.

## Article Content

**കൊയിലാണ്ടി: **പണം വച്ച് ചീട്ടു കളിച്ച ആറംഗ സംഘത്തെ കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തു.

എലത്തൂര്‍ എടവലത്ത് അഭിഷ്‌ലാല്‍, ചേമഞ്ചേരി വയലേരിത്താഴ ഷൈജു, കാപ്പാട് പീടിയേക്കല്‍ അസീസ്, വെങ്ങളം വട്ടക്കണ്ടി മജീദ്, ചേമഞ്ചേരി തൂവക്കാട് പറമ്പില്‍ സുരേഷ്ബാബു, നടുവത്തൂര്‍ പരുത്തിക്കുനി മനു എന്നിവരാണ് അറസ്റ്റിലായത്.

കൊയിലാണ്ടി വെങ്ങളത്തെ ചീനച്ചേരി പൊന്നന്തോടി രാജന്റെ വീട്ടുവളപ്പിലെ ഷെഡില്‍ നിന്ന് വന്‍ തുക ഉപയോഗിച്ച് ചീട്ടു കളിച്ചുകൊണ്ടിരിക്കെയാണ് സംഘം പിടിയിലായത്.

ഇവരില്‍ നിന്നും 191000 രൂപ കണ്ടെടുത്തു. അന്വേഷണ സംഘത്തില്‍ പൊലീസ് സബ്ബ് ഇൻസ്പക്ടർമാരായ അനൂപ്, ബാബുരാജ്, ശ്രീജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാഗേഷ്, അശ്വിന്‍, ഡ്രൈവര്‍ സനല്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41988/lottery-with-money-six-arrested-in-koyilandy-gang)