ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി പെരുവണ്ണാമൂഴി ഡാം വൃഷ്ടി പ്രദേശത്തെ മണ്ണിടിച്ചില്‍ തടയാന്‍ കയര്‍ ഭൂവസ്ത്രത്തിന്റെ സുരക്ഷ ഭിത്തി നിര്‍മാണത്തിന് തുടക്കം കുറിച്ചു.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തെ മണ്ണൊലിപ്പിനെ തുടര്‍ന്ന് ഡാമില്‍ വലിയ തോതില്‍ മണ്ണ് നിറഞ്ഞു ഡാമിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി ആകുന്ന സാഹചര്യം ആണ് നിലനില്‍ക്കുന്നത്.
പെരുവണ്ണാമൂഴി ഡാം വൃഷ്ടി പ്രദേശത്തെ 300 ഹെക്ടര്‍ ഭൂമിയില്‍ 14 കിലോമീറ്റര്‍ ദൂരത്താണ് ഒരു കോടി രൂപയുടെ കയര്‍ ഭൂവസ്ത്രം വിരിച്ചു മണ്ണൊലിപ്പ് തടയാന്‍ ഉള്ള പദ്ധതി ആവിഷ്കരിച്ചത്.
ദിവസേന 300 തൊഴിലാളികളെ ഉപയോഗപ്പെടുത്തി 45 ദിവസം കൊണ്ടാണ് ഈ ബൃഹത് പദ്ധതി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നത്.
പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു വത്സന് അധ്യക്ഷത വഹിച്ചു.
എഡിഎസ് സെക്രട്ടറി ബീന പ്രദീപ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി. ശ്വേത, ഓവര്‍സിയര്‍ എം.ഡി. പ്രബീഷ് എന്നിവര്‍ സംസാരിച്ചു.
Employment Guarantee Scheme prepared by geotextile protection to save the dam