---
title: "ബി.ജെ.പി കൊലവിളി പ്രകടനം കേസെടുക്കണം: മുസ്ലിംലീഗ് "
english_title: "BJP murder case should be registered: Muslim League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42166/bjp-murder-case-should-be-registered-muslim-league"
published_at: "2022-05-11T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627bcdf3df271_0000 ATTACH  copy copy.jpg"
keywords: []
---

# ബി.ജെ.പി കൊലവിളി പ്രകടനം കേസെടുക്കണം: മുസ്ലിംലീഗ് 

> **Lead Summary:** **പേരാമ്പ്ര: **ഹലാല്‍ ബീഫിന്റെ പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്രമം നടത്തിയ സംഘപരിവാര്‍ സംഘടനകള്‍ ബഹുജനരോഷ മറികടക്കാന്‍ കൊലവിളി പ്രകടനം നടത്തി ബോധപൂര്‍വ്വം പ്രകോപനം ഉണ്ടാക്കുകയാണെന്നും, വര്‍ഗ്ഗീയ കൊലവിളി പ്രകടനത്തിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും മുസ്ലിംലീഗ് കൂത്താളി പഞ്ചായത്ത് നേതൃസംഗമം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **ഹലാല്‍ ബീഫിന്റെ പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്രമം നടത്തിയ സംഘപരിവാര്‍ സംഘടനകള്‍ ബഹുജനരോഷ മറികടക്കാന്‍ കൊലവിളി പ്രകടനം നടത്തി ബോധപൂര്‍വ്വം പ്രകോപനം ഉണ്ടാക്കുകയാണെന്നും, വര്‍ഗ്ഗീയ കൊലവിളി പ്രകടനത്തിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും മുസ്ലിംലീഗ് കൂത്താളി പഞ്ചായത്ത് നേതൃസംഗമം ആവശ്യപ്പെട്ടു.

പ്രകോപനപരമായ മുദ്രാവാക്യം വിളി ബോധപൂര്‍വ്വം കലാപം ഉണ്ടാക്കാനുള്ള സംഘപരിവാര്‍ ശ്രമമാണെന്നും ഇക്കാര്യത്തില്‍ പോലീസ് ജാഗ്രതകാണിക്കണമെന്നും മുസ്‌ളീം ലീഗ് ആവശ്യപ്പെട്ടു.

ഹരിത രാഷ്ട്രീയം നൈതികതയുടെ വര്‍ത്തമാനം എന്ന പ്രമേയവുമായി മെയ് 24 മുതല്‍ 27 വരെ പേരാമ്പ്രയില്‍ വെച്ച് നടക്കുന്ന നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം വിജയിപ്പിക്കാന്‍ യോഗം പരിപാടി ആവിഷ്‌കരിച്ചു.

കെ.കെ സൂപ്പിഹാജി അധ്യക്ഷനായി. യോഗം ജില്ലാ സെക്രട്ടറി സി.പിഎ അസീസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി കൂത്താളി പഞ്ചായത്തിലെ എല്ലാ ശാഖകളിലും പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ ചേരും.

പഞ്ചായത്ത് കണ്‍വെന്‍ഷന്‍ 18ന് കിഴക്കന്‍ പേരാമ്പ്രയില്‍ വെച്ച് നടക്കും. പഞ്ചായത്ത് പ്രചരണ ജാഥ 20ന് സംഘടിപ്പിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.കെ മുനീര്‍ സമ്മേളന കാര്യങ്ങള്‍ വിശദീകരിച്ചു.

മണ്ഡലം സെക്രട്ടറി പി.ടി അഷ്റഫ്, വി.കെ റഷീദ്, പി.സി ഉബൈദ്, പി.എം.ഇബ്രാഹിം, എന്‍.കെ.അസീസ്, കെ മുഹമ്മദ് ലാല്‍, വി.കെ സജീര്‍, എന്‍.കെ ഹാരിസ്, പി.പി അനസ്, ടി.കെ ഇബ്രാഹിം, വി. മൊയ്ദീന്‍, കെ.ഇബ്രാഹിം, കെ.റഷീദ്, ആഷിഖ് പുല്യോട്ട്, വി.കെ അബ്ദുല്‍ ജലീല്‍ കെ.ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.ടി കുഞ്ഞമ്മദ് സ്വാഗതവും പി. അസീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42166/bjp-murder-case-should-be-registered-muslim-league)