---
title: "സൗജന്യ രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ് "
english_title: "Perambra Rotary Club organizes a free diagnostic camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42191/perambra-rotary-club-organizes-a-free-diagnostic-camp"
published_at: "2022-05-11T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627be9b026ca6_0000 ATTACH  copy copy.jpg"
keywords: []
---

# സൗജന്യ രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര റോട്ടറി ക്ലബും, ആസ്റ്റര്‍ മിംസ് കോഴിക്കോടും, ഇന്ത്യന്‍ ദന്തല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ രോഗനിര്‍ണ്ണയ ക്യാമ്പിന്റെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര റോട്ടറി ക്ലബും, ആസ്റ്റര്‍ മിംസ് കോഴിക്കോടും, ഇന്ത്യന്‍ ദന്തല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ രോഗനിര്‍ണ്ണയ ക്യാമ്പിന്റെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

ദന്തല്‍ ക്യാമ്പിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബുവും നിര്‍വ്വഹിച്ചു. ദന്ത പരിചരണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ കുറിച്ച് ഡോക്ടര്‍ പി.കെ ഗിരീഷ് കുമാര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

ചടങ്ങില്‍ ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് വി.കെ പ്രമോദ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ മിനി പൊന്‍പറ, വാര്‍ഡ് മെമ്പര്‍ വിനോദ് തിരുവോത്, റോട്ടറി പ്രസിഡന്റ് സാജു മാസ്റ്റേഴ്‌സ്, റോട്ടറി അസിസ്റ്റന്റ് ഗവെര്‍ണര്‍ എം ഷംസുദീന്‍, പേരാമ്പ്ര ജിയുപി ഹെഡ്മാസ്റ്റര്‍ കെ.പി രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

റോട്ടറി പ്രസിഡണ്ട് സി.കെ സാജു മാസ്റ്റേഴ്‌സ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ റോട്ടറി സെക്രെട്ടറി എന്‍.പി സുധീഷ് നന്ദിയും പറഞ്ഞു. നൂറ്റി അമ്പതില്‍ പരം പരം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42191/perambra-rotary-club-organizes-a-free-diagnostic-camp)