---
title: "കുന്നരംവെള്ളി ഗ്രാമോദയ വായനശാല പുതിയ കെട്ടിടം വെള്ളിയാാഴ്ച നാടിനു സമര്‍പ്പിക്കും "
english_title: "The new building of Kunnaramvelli Gramodaya Library will be handed over to Nadu on Friday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42201/the-new-building-of-kunnaramvelli-gramodaya-library-will-be-handed-over-to-nadu-on-friday"
published_at: "2022-05-11T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627beef209576_0000 ATTACH  copy copy.jpg"
keywords: []
---

# കുന്നരംവെള്ളി ഗ്രാമോദയ വായനശാല പുതിയ കെട്ടിടം വെള്ളിയാാഴ്ച നാടിനു സമര്‍പ്പിക്കും 

> **Lead Summary:** **കോട്ടൂര്‍: **കുന്നരംവെള്ളി ഗ്രാമോദയ വായനശാലയ്ക്ക് രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ നിര്‍മ്മിച്ച പുതിയ കെട്ടിടം വെള്ളിയാാഴ്ച വൈകുന്നേരം 6 മണിയ്ക്ക് എം.കെ രാഘവന്‍ എം.പി നാടിന് സമര്‍പ്പിക്കും.

## Article Content

**കോട്ടൂര്‍: **കുന്നരംവെള്ളി ഗ്രാമോദയ വായനശാലയ്ക്ക് രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ നിര്‍മ്മിച്ച പുതിയ കെട്ടിടം വെള്ളിയാാഴ്ച വൈകുന്നേരം 6 മണിയ്ക്ക് എം.കെ രാഘവന്‍ എം.പി നാടിന് സമര്‍പ്പിക്കും.

ചടങ്ങില്‍ കെ.എം സച്ചിന്‍ ദേവ് എംഎല്‍എ അദ്ധ്യക്ഷനാകും. അഷറഫ് കാവില്‍ മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ അനിത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ്, വാര്‍ഡ് മെമ്പര്‍ കെ.പി മനോഹരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സംസ്‌ക്കാരിക ഘോഷയാത്ര, പ്രദേശത്തെ വിദ്യാര്‍ഥികള്‍ അണിയിച്ചൊരുക്കുന്ന മാമ്പഴം ദൃശ്യാവിഷ്‌ക്കാരം, തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും ഉണ്ടാകും. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42201/the-new-building-of-kunnaramvelli-gramodaya-library-will-be-handed-over-to-nadu-on-friday)