---
title: "കൂരാച്ചുണ്ട് സ്വദേശിയെ കര്‍ണ്ണാടകയില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി "
english_title: "Koorachund native found dead on railway tracks in Karnataka"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42301/koorachund-native-found-dead-on-railway-tracks-in-karnataka"
published_at: "2022-05-12T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cbe748d9e3_DEAD11.jpg"
keywords: []
---

# കൂരാച്ചുണ്ട് സ്വദേശിയെ കര്‍ണ്ണാടകയില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

> **Lead Summary:** **കൂരാച്ചുണ്ട് **: കൂരാച്ചുണ്ട് ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റെ മകന്‍ ജംഷീദിനെയാണ് കര്‍ണ്ണാടക, മദ്ദൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**കൂരാച്ചുണ്ട് **: കൂരാച്ചുണ്ട് ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റെ മകന്‍ ജംഷീദിനെയാണ് കര്‍ണ്ണാടക, മദ്ദൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണപ്പെട്ട ജംഷീദ് പ്രവാസിയായിരുന്നു. ഒന്നര മാസം മുമ്പാണ് ഒമാനില്‍ നിന്ന് അവധിയക്കായി നാട്ടില്‍ വന്നത്.

പുതിയതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ബിസിനസ് ആവിശ്യത്തിനാണ് ജംഷീദും സുഹൃത്തുക്കളും കര്‍ണ്ണാടകയില്‍ എത്തിയത്.

ഓള്‍ ഇന്ത്യ കെഎംസിസി മാണ്ട്യ ഏരിയാ കമ്മിറ്റി നേതാക്കളായ സലാം, സലീം, അനീഷ്, സിദ്ദീഖ്, റഷീദ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി പോലീസിന്റെ സഹായത്തോടെ മൃതദേഹം മാണ്ട്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പോസ്റ്റ്‌മോര്‍ട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42301/koorachund-native-found-dead-on-railway-tracks-in-karnataka)