---
title: "അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതരപരിക്ക് "
english_title: "Bike riders seriously injured in bus crash"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42354/bike-riders-seriously-injured-in-bus-crash"
published_at: "2022-05-12T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cece403357_BUS ACC.JPG"
keywords: []
---

# അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതരപരിക്ക് 

> **Lead Summary:** **അത്തോളി** : അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതര പരിക്ക്.

## Article Content

**അത്തോളി** : അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതര പരിക്ക്.

കുറ്റ്യാടി - അത്തോളി - കോഴിക്കോട്- റൂട്ടില്‍ ഓടുന്ന എടത്തില്‍ ബസ്സാണ് പുറക്കാട്ടിരി പാലത്തില്‍ വെച്ച് കാറിനെ മറികടക്കുന്നതിനിടയില്‍ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്.

ബാലുശ്ശേരി സ്വദേശി അശ്വന്ത്, അത്തോളി കൊളക്കാട് എലിയോടു മല സ്വദേശി ജിബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ്സിന്റെ ടയറുകള്‍ തേയ്മാനം സംഭവിച്ചതും ചാറ്റല്‍ മഴയും കാരണം ബ്രേക്ക് കിട്ടാതായതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതില്‍ അശ്വിന്റെ നില അതീവ ഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42354/bike-riders-seriously-injured-in-bus-crash)