---
title: "ഛായപ്പകിട്ടോടെ വര്‍ണ്ണമുദ്രയുടെ ചിത്രകലാ ക്യാമ്പ് "
english_title: "Varnamudra's painting camp with paint"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42514/varnamudras-painting-camp-with-paint"
published_at: "2022-05-13T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e05c6e5fdd_PBA4.JPG"
keywords: []
---

# ഛായപ്പകിട്ടോടെ വര്‍ണ്ണമുദ്രയുടെ ചിത്രകലാ ക്യാമ്പ് 

> **Lead Summary:** പേരാമ്പ്ര : വര്‍ണ്ണമുദ്ര ആര്‍ട്ട് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നാല് ദിവസത്തെ ചിത്രകലാ ക്യാമ്പ് പ്രശസ്ത ചിത്രകാരന്‍ ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു.

## Article Content

പേരാമ്പ്ര : വര്‍ണ്ണമുദ്ര ആര്‍ട്ട് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നാല് ദിവസത്തെ ചിത്രകലാ ക്യാമ്പ് പ്രശസ്ത ചിത്രകാരന്‍ ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു.

വിനോദ് പട്ടാണിപ്പാറ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മ്യൂറല്‍ ആര്‍ട്ടിസ്റ്റ് നവീന്‍ കുമാര്‍, ചിത്രകാരന്‍ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ക്യാമ്പില്‍ മ്യൂറല്‍ പെയിന്റിംഗ് (നവീന്‍ കുമാര്‍), ക്ലേ മോഡലിംഗ് (ഷെറിന്‍), ക്രാഫ്റ്റ് വര്‍ക്ക് (രേഖ) എന്നീ ക്ലാസുകള്‍ ഉണ്ടാകും.

അബിന്‍ ബി.ആര്‍ സ്വാഗതവും ബിനോയ് നന്ദിയും പറഞ്ഞു. ക്യാമ്പ് ശനിയാഴ്ച അവസാനിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42514/varnamudras-painting-camp-with-paint)