---
title: "നാസര്‍ മുതുകാടിന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി "
english_title: "Nasser gave a reception from  Muthukadu in his hometown"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42543/nasser-gave-a-reception-from-muthukadu-in-his-hometown"
published_at: "2022-05-13T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e2733bd890_MUTHUKAD1.jpg"
keywords: []
---

# നാസര്‍ മുതുകാടിന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി 

> **Lead Summary:** **പേരാമ്പ്ര **: മുതുകാട് ഗ്രാമകല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌ക്കാര ജേതാവും പ്രവാസി എഴുത്തുകാരനുമായ നാസര്‍ മുതുകാടിന് മുതുകാട് ടൗണില്‍ സ്വീകരണം നല്‍കി.

## Article Content

**പേരാമ്പ്ര **: മുതുകാട് ഗ്രാമകല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌ക്കാര ജേതാവും പ്രവാസി എഴുത്തുകാരനുമായ നാസര്‍ മുതുകാടിന് മുതുകാട് ടൗണില്‍ സ്വീകരണം നല്‍കി.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.പി. ബാബു അദ്ധ്യക്ഷത വഹിച്ചു.

എഴുത്തുകാരനും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ രാജന്‍ തിരുവോത്ത് നാസര്‍ മുതുകാടിന് ഉപഹാരം നല്‍കി ആദരിച്ചു.

തുടര്‍ന്ന് മുഖ്യ പ്രഭാഷണം നടത്തി, ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ് തറവട്ടത്ത്, പി.സി. സുരാജന്‍, റഷീദ് മുതുകാട്, ഗ്രന്ഥാലയം സെക്രട്ടറി സി.വി. ഷിബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42543/nasser-gave-a-reception-from-muthukadu-in-his-hometown)