വാളൂര്‍ കോവിലകം പ്രരദേവതാ ക്ഷേത്ര പുനരുദ്ധാരണവും ബാലലയ പ്രതിഷ്ഠയും നടത്തി

വാളൂര്‍ കോവിലകം പ്രരദേവതാ ക്ഷേത്ര പുനരുദ്ധാരണവും ബാലലയ പ്രതിഷ്ഠയും   നടത്തി
May 13, 2022 04:36 PM | By JINCY SREEJITH

പേരാമ്പ്ര: നൂറ്റാണ്ടുകള്‍ പഴക്കമുള്ള വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്രത്തില്‍ പുനരുദ്ധാരണവും ബാലലയ പ്രതിഷ്ഠയും നടത്തി.ക്ഷേത്രം ഊരാളന്‍ ഡോ. കെ.ജി. ജയകൃഷ്ണന്റെ നന്നിധ്യത്തില്‍ പ്രരദേവതാ ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിന്റെയും തലച്ചില്ലോന്‍ ക്ഷേത്രത്തിന്റെയും ശാസ്താ ക്ഷേത്രത്തിന്റെയും പുനരുദ്ധാരണത്തിന്റെ ഭാഗമായി ശ്രീകോവില്‍ പൊളിച്ചു പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തി ക്ഷേത്ര മേല്‍ശാന്തി പുഷ്പന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകളോടെ ആരംഭിച്ചു.

ഇന്ന് രാവിലെ 7.45 നും 8.17 നുമിടയില്‍ ക്ഷേത്രം തന്ത്രി കക്കാട് ഇല്ലത്ത് ദേവാനന്ദന്‍ നമ്പൂതിരിപാടിന്റെ നേതൃത്വത്തില്‍ ബാലാലയ പ്രതിഷ്ഠയും നടത്തി.

ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡന്റ് സുരേഷ് വാളൂര്‍, സെക്രെട്ടറി രാജാമോഹനന്‍ മേയന, ചന്ദ്രന്‍ മുണ്ടോളി, രതീഷ് ഇടത്തില്‍ രക്ഷാധികരികളായ ഇടത്തില്‍ രാഘവന്‍ നായര്‍ , ഇ.കെ് ബാലന്‍, ദാമോദരന്‍ കണ്ണമ്പത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

കാണാം വീഡിയോ

https://youtu.be/kp1K7i3iC90

ബാലാലയ പ്രതിഷ്ഠക്കു ശേഷം തന്ത്രി ദേവനന്ദന്‍ നമ്പൂതിരി പാടിന്റെ ക്ഷേത്ര ഐതിഹ്യ ക്ലാസും നടന്നു.

പ്രദേശത്തെ നാട്ടുകാരുടെ സഹായ സഹകരണത്തോടെ ക്ഷേത്ര സംരക്ഷണ സമിതിയും മാതൃ സമിതിയും പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.

Renovation of Valur Kovilakam Praradevata Temple and Dedication of Balalaya

Next TV

Related Stories
പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

Jun 25, 2022 09:07 PM

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്...

Read More >>
കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Jun 25, 2022 08:24 PM

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു...

Read More >>
മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

Jun 25, 2022 07:29 PM

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്...

Read More >>
ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

Jun 25, 2022 06:23 PM

ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

കണ്ണീരൊപ്പാം കൈകോര്‍ക്കാം ചാരിറ്റിയും നാട്ടുകാരും കൂടിച്ചേര്‍ന്ന് കൊണ്ട് ചെമ്മലപ്പുറത്തേ ചാത്തോത്ത് ഷാഹിനയുടെ കുടുംബത്തിന്...

Read More >>
അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

Jun 25, 2022 06:01 PM

അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

വായനാവാരാചരണത്തിന്റെ ഭാഗമായി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അമ്മ ലൈബ്രറി...

Read More >>
വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

Jun 25, 2022 05:00 PM

വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

കായണ്ണ ഗവ: യു.പി.സ്‌കൂളില്‍ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം യു.കെ....

Read More >>
Top Stories