---
title: "പേരാമ്പ്ര ന്യൂക്ലിയസില്‍ കോവിഡാനന്തര രോഗ നിര്‍ണ്ണയ ക്യാമ്പ് "
english_title: "Post-Kovida Diagnosis Camp at Perambra Nucleus"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42607/post-kovida-diagnosis-camp-at-perambra-nucleus"
published_at: "2022-05-13T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e6afa607de_0000 ATTACH  copy copy.jpg"
keywords: []
---

# പേരാമ്പ്ര ന്യൂക്ലിയസില്‍ കോവിഡാനന്തര രോഗ നിര്‍ണ്ണയ ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ന്യൂക്ലിയസ് ഹെല്‍ത്ത് കെയറില്‍ കോവിഡാനന്തര ആസ്മ, അലര്‍ജി രോഗ നിര്‍ണ്ണയ ക്യാമ്പ്. കോവിഡ് മഹാമാരി പിടിപെട്ടവര്‍ പിന്നീട് അനുഭവിക്കുന്ന വിഷമതകള്‍ കണ്ടെത്തി തുടര്‍ ചികിത്സ നല്‍കുന്നതിനായി പേരാമ്പ്രയിലെ പ്രമുഖ മള്‍ട്ടി സ്പെഷ്യാലിറ്റി ഹെല്‍ത്ത് സെന്ററായ ന്യൂക്ലിയസ് ഹെല്‍ത്ത് കെയറില്‍ മെയ് 17 ചൊവ്വാഴ്ച കോവിഡാനന്തര രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ന്യൂക്ലിയസ് ഹെല്‍ത്ത് കെയറില്‍ കോവിഡാനന്തര ആസ്മ, അലര്‍ജി രോഗ നിര്‍ണ്ണയ ക്യാമ്പ്. കോവിഡ് മഹാമാരി പിടിപെട്ടവര്‍ പിന്നീട് അനുഭവിക്കുന്ന വിഷമതകള്‍ കണ്ടെത്തി തുടര്‍ ചികിത്സ നല്‍കുന്നതിനായി പേരാമ്പ്രയിലെ പ്രമുഖ മള്‍ട്ടി സ്പെഷ്യാലിറ്റി ഹെല്‍ത്ത് സെന്ററായ ന്യൂക്ലിയസ് ഹെല്‍ത്ത് കെയറില്‍ മെയ് 17 ചൊവ്വാഴ്ച കോവിഡാനന്തര രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

കോഴിക്കോട് മലബാര്‍ ഹോസ്പിറ്റലിലെ കണ്‍സല്‍ട്ടന്റ് പള്‍മനോളജിസ്റ്റായ ഡോ. എന്‍. നിഷാലിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്.

പേരാമ്പ്ര ന്യൂകോര്‍ട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ന്യൂക്ലിയസ് ഹെല്‍ത്ത് കെയറില്‍ വൈകിട്ട് 4 മണിമുതല്‍ 6 മണി വരെയാണ് ക്യാമ്പ് ഉണ്ടാവുക.

ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത മനസ്സിലാക്കുന്നതിനും, ശ്വാസകോശ അലര്‍ജി കണ്ടെത്തുക, പുകവലി മൂലമുള്ള ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തുക, രോഗം മൂലം ശ്വാസ കോശത്തിനുണ്ടാവുന്ന വീക്കം, കഫകെട്ട്, ശ്വാസ തടസ്സം എന്നിവ മനസ്സിലാക്കാന്‍ സഹായിക്കുന്ന 800 രൂപ വില വരുന്ന സ്പൈറോമെട്രി(PFT) ടെസ്റ്റ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സൗജന്യമായി ചെയ്തു കൊടുക്കുന്നു.

ഇടക്കിടെ ഉണ്ടാവുന്ന ജലദോഷം, തുമ്മല്‍, മൂക്കൊലിപ്പ്, ശ്വാസം മുട്ടല്‍ അനുഭവപ്പെടല്‍, തുടര്‍ച്ചയായി 10-15 തവണയുള്ള തുമ്മല്‍, വിട്ടുമാറാത്ത ചുമ, വലിവ്(നെഞ്ചില്‍ നിന്ന് വിലിടിക്കുന്ന ശബ്ദത്തോടെയുള്ള ശ്വാസോച്ഛാസം), അടിക്കടി ഉണ്ടാവുന്ന ശ്വാസംമുട്ടല്‍, കഫകെട്ട്, ന്യുമോണിയ, നടക്കുമ്പോള്‍ കിതപ്പും ശ്വാസതടസവും എന്നിവയാണ് മകാവിഡാനന്തര ആസ്മ അലര്‍ജി ലക്ഷണങ്ങള്‍.

ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും 0496 2610170, 9656610170 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42607/post-kovida-diagnosis-camp-at-perambra-nucleus)