---
title: "പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ റിമാന്റില്‍"
english_title: "Teacher arrested in Pocso  case remanded in custody"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42620/teacher-arrested-in-pocso-case-remanded-in-custody"
published_at: "2022-05-13T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e776cb2beb_0000 ATTACH  copy copy.jpg"
keywords: []
---

# പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ റിമാന്റില്‍

> **Lead Summary:** **പേരാമ്പ്ര:** വിദ്യാര്‍ത്ഥിനികളെ ലൈംഗിക ഉദ്ദേശത്തോട് കൂടി സ്പര്‍ശിച്ച കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ റിമാന്റില്‍. അവിടനല്ലൂര്‍ അവറാട്ട് മുക്കിലെ പ്രമോദി നെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**പേരാമ്പ്ര:** വിദ്യാര്‍ത്ഥിനികളെ ലൈംഗിക ഉദ്ദേശത്തോട് കൂടി സ്പര്‍ശിച്ച കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ റിമാന്റില്‍. അവിടനല്ലൂര്‍ അവറാട്ട് മുക്കിലെ പ്രമോദി നെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

മെയ് 5ന് എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷാ ഹാളില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കായണ്ണ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മൂന്ന് കുട്ടികളാണ് പരാതി നല്‍കിയത്.

ഇയാള്‍ക്ക് കായണ്ണ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു ഡ്യൂട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42620/teacher-arrested-in-pocso-case-remanded-in-custody)