---
title: "പ്രവേശനോല്‍സവം നടത്തി ചാലിക്കര വെള്ളിയൂര്‍ ശറഫുല്‍ ഇസ്ലാം മദ്രസ "
english_title: "Chalikkara Velliyoor Sharaful Islam Madrasa conducted the entrance ceremony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42629/chalikkara-velliyoor-sharaful-islam-madrasa-conducted-the-entrance-ceremony"
published_at: "2022-05-13T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e8397c12dd_0000 ATTACH NEW copy copy.JPG"
keywords: []
---

# പ്രവേശനോല്‍സവം നടത്തി ചാലിക്കര വെള്ളിയൂര്‍ ശറഫുല്‍ ഇസ്ലാം മദ്രസ 

> **Lead Summary:** **പേരാമ്പ്ര: **ചാലിക്കര വെള്ളിയൂര്‍ ശറഫുല്‍ ഇസ്ലാം മദ്രസ പ്രവേശനോല്‍സവം നടത്തി. പ്രവേശനോല്‍സവം ഫാറൂഖ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ എം നസീര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ചാലിക്കര വെള്ളിയൂര്‍ ശറഫുല്‍ ഇസ്ലാം മദ്രസ പ്രവേശനോല്‍സവം നടത്തി. പ്രവേശനോല്‍സവം ഫാറൂഖ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ എം നസീര്‍ ഉദ്ഘാടനം ചെയ്തു.

മദ്രസ കമ്മിറ്റി പ്രസിഡന്റ് പി.കെ.കെ നാസര്‍ അധ്യക്ഷനായി. നവാസ് പാലേരി മുഖ്യപ്രഭാക്ഷണം. നടത്തി വാര്‍ഡ് മെബര്‍മാരായ കെ മധു കൃഷ്ണന്‍, ഷിജി കൊട്ടാരക്കര, ചാലിക്കര മഹല്ല് പ്രസിഡന്റ് ടി.കെ ഇബ്രാഹിം, സി.കെ കുഞ്ഞിമൊയ്തി, കെ.എം സൂപ്പി, സിറഷിദ്, കെ.ടി ഹബീബ് റഫീഖ്, സി അഷറഫ,് ടി പി മുഹമദ്, കെ റിയാസ്, സി അമ്മോട്ടി, കൊല്ലിയില്‍ അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.

കഴിഞ്ഞ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു. ഇ.ടി ഹമീദ് സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42629/chalikkara-velliyoor-sharaful-islam-madrasa-conducted-the-entrance-ceremony)