---
title: "പേരാമ്പ്രയില്‍ വീണ്ടും തെരുവ് നായ വിളയാട്ടം: അഞ്ച് പേര്‍ക്ക് കടിയേറ്റു "
english_title: "Five more bitten by street dog in Perambra........"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42634/five-more-bitten-by-street-dog-in-perambra"
published_at: "2022-05-13T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e96061f325_0000 ATTACH NEW copy copy.JPG"
keywords: []
---

# പേരാമ്പ്രയില്‍ വീണ്ടും തെരുവ് നായ വിളയാട്ടം: അഞ്ച് പേര്‍ക്ക് കടിയേറ്റു 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്രയില്‍ വീണ്ടും തെരുവ് നായ അക്രമം. അഞ്ച് പേര്‍ക്ക് അക്രമത്തില്‍ കടിയേറ്റു. പേരാമ്പ്ര പട്ടണത്തില്‍ പൈതോത്ത് റോഡ്, ചിരുത കുന്ന്, ഒലീവ് സ്‌ക്കൂള്‍ പരിസരം എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ അക്രമം ഉണ്ടായത്.

## Article Content

**പേരാമ്പ്ര**: പേരാമ്പ്രയില്‍ വീണ്ടും തെരുവ് നായ അക്രമം. അഞ്ച് പേര്‍ക്ക് അക്രമത്തില്‍ കടിയേറ്റു. പേരാമ്പ്ര പട്ടണത്തില്‍ പൈതോത്ത് റോഡ്, ചിരുത കുന്ന്, ഒലീവ് സ്‌ക്കൂള്‍ പരിസരം എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ അക്രമം ഉണ്ടായത്.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ചിരുത കുന്നില്‍ വാസു, ചാലില്‍ പുഷ്പവേണി, പൈതോത്ത് റോഡ് മൊയോത്ത് ചാലില്‍ വാഴയില്‍ ജാനു, ഒലീവ് സ്‌ക്കൂളിന് സമീപം കോരന്‍ കണ്ടി ശൈത്യ, കോരന്‍ കണ്ടി റീജ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

വാഴയില്‍ ജാനുവിനും ചാലില്‍ പുഷ്പവേണിക്കും വീട്ടില്‍നില്‍ക്കുമ്പോഴും കോരങ്കണ്ടി റീജയെയും കോരങ്കണ്ടി ശൈത്യയെയും വീട്ടുമുറ്റത്ത് നിന്നും ചിരുതകുന്നിലെ റിട്ട. അധ്യാപകനായ വാസു കടയില്‍ നില്‍ക്കുമ്പോഴും നായ കടിച്ചു.

വാസു മാസ്റ്റര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും മറ്റു നാലു പേര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42634/five-more-bitten-by-street-dog-in-perambra)