---
title: "നൂറ് തൊഴില്‍ നാള്‍; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നാടിന്റെ ആദരവ്"
english_title: "One hundred working days; The country's respect for the guaranteed workers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42744/one-hundred-working-days-the-countrys-respect-for-the-guaranteed-workers"
published_at: "2022-05-14T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f76577d875_0000 dbs mims.jpg"
keywords: []
---

# നൂറ് തൊഴില്‍ നാള്‍; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നാടിന്റെ ആദരവ്

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്ര പഞ്ചായത്തില്‍ നൂറുദിനം പൂര്‍ത്തിയാക്കിയ ആറാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വാര്‍ഡ് തലത്തില്‍ ആദരവേകി. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര : **പേരാമ്പ്ര പഞ്ചായത്തില്‍ നൂറുദിനം പൂര്‍ത്തിയാക്കിയ ആറാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വാര്‍ഡ് തലത്തില്‍ ആദരവേകി. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ആറാം വാര്‍ഡ് മെമ്പര്‍ ഷൈനി അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, മുഖ്യാതിഥിയായി. ചടങ്ങില്‍ നൂറുദിനം പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായം കൂടിയ തൊഴിലുറപ്പ് തൊഴിലാളികളായ വേലായുധന്‍ കാപ്പുമ്മല്‍, പെണ്ണുട്ടി എടപ്പാറ, ആമിനാ വെള്ളിയോടന്‍ കണ്ടി, ഉമ്മര്‍ പുത്തന്‍വീട്ടില്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായതിന് ജില്ലയില്‍ തൊഴിലുറപ്പ് പണി നല്‍കിയതില്‍ മൂന്നാം സ്ഥാനം നേടിയതിന്റെ ഭാഗമായും ഏറ്റവും കൂടുതല്‍ തുക തൊഴിലുറപ്പിന് മുതല്‍ മുടക്കിയതിന്റെ ഭാഗമായിട്ടും പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ എന്‍ആര്‍ഈജി വിഭാഗത്തിന് ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ എന്‍ആര്‍ഈജി വിഭാഗത്തിലെ എഈ അനിരുദ്ധ്, ഓവര്‍സിയര്‍ അഭിനന്ദ് എന്നിവര്‍ മൊമെന്റോ ഏറ്റുവാങ്ങി.

ആദരിക്കല്‍ ചടങ്ങിനുശേഷം കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

ഡ്രീം കോഴിക്കോട് സംഘടനയിലെ ജെസ്സി ജോണ്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.

ഗോപി മരുതോറ, ആര്‍.കെ മുഹമ്മദ് ഗോപാലകൃഷ്ണന്‍, എ.കെ രാജന്‍ അഞ്ചാം വാര്‍ഡ് മെമ്പര്‍ വിനോദ് എന്നിവര്‍ ചടങ്ങിന് ആശംസയേകി.

നാലാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രി എഡിഎസ്, സിഡിഎസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സിഡിഎസ് മെമ്പര്‍ ഇന്ദുലേഖ സ്വാഗതം പറഞ്ഞ ചടങ്ങിന് തൊഴിലുറപ്പ് ബിഎംഎസ് കണ്‍വീനര്‍ കെ. എം ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42744/one-hundred-working-days-the-countrys-respect-for-the-guaranteed-workers)