---
title: "ഭാവോന്‍മിഷിതന്‍ രണ്ടാം പതിപ്പിലേക്ക്"
english_title: "Bhavonmishitan to the second edition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42790/bhavonmishitan-to-the-second-edition"
published_at: "2022-05-14T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627fb0abe30ef_0000 ATTACH NEW copy copy.JPG"
keywords: []
---

# ഭാവോന്‍മിഷിതന്‍ രണ്ടാം പതിപ്പിലേക്ക്

> **Lead Summary:** **പേരാമ്പ്ര:** എഴുത്തുകാരനും അദ്ധ്യാപകനുമായ വേണു ഗോപാല്‍ പേരാമ്പ്രയുടെ ഭാവോന്‍മിഷിതന്‍ എന്ന കഥാ സമാഹാരത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം മെയ് 15 നു വൈകുന്നേരം 4:30 മണിക്ക് ആവള ബ്രദേഴ്‌സസ് കലാസമിതിയില്‍ വെച്ച് നടക്കും.

## Article Content

**പേരാമ്പ്ര:** എഴുത്തുകാരനും അദ്ധ്യാപകനുമായ വേണു ഗോപാല്‍ പേരാമ്പ്രയുടെ ഭാവോന്‍മിഷിതന്‍ എന്ന കഥാ സമാഹാരത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം മെയ് 15 നു വൈകുന്നേരം 4:30 മണിക്ക് ആവള ബ്രദേഴ്‌സസ് കലാസമിതിയില്‍ വെച്ച് നടക്കും.

രവി അരീക്കല്‍ സ്മാരക ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ രാജന്‍ തിരുവോത്ത് പ്രകാശനകര്‍മ്മം നിര്‍വഹിക്കും.

മനോജ് രാമത്ത് പുസ്തകം ഏറ്റുവാങ്ങും. കെ.പി സീന പുസ്തക പരിചയം നടത്തും. ജനപ്രധിനിധികളും സാംസ്‌കാരിക സാഹിത്യ മേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42790/bhavonmishitan-to-the-second-edition)