---
title: "ബഷീര്‍ പുരസ്‌കാര സമര്‍പ്പണം പേരാമ്പ്രയില്‍ നടന്നു"
english_title: "The Basheer Award presentation ceremony was held at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42929/the-basheer-award-presentation-ceremony-was-held-at-perambra"
published_at: "2022-05-15T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628105d40b78f_bhasheer puraskkaram.jpg"
keywords: []
---

# ബഷീര്‍ പുരസ്‌കാര സമര്‍പ്പണം പേരാമ്പ്രയില്‍ നടന്നു

> **Lead Summary:** ** പേരാമ്പ്ര:** ബഷീര്‍ പുരസ്‌കാര സമര്‍പ്പണം പേരാമ്പ്രയില്‍ നടന്നു. വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ വേദിയും കണ്ണൂരിലെ എയറോസിസ് കൊളേജും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് ബഷീര്‍ പുരസ്‌കാര സമര്‍പ്പണം.

## Article Content

** പേരാമ്പ്ര:** ബഷീര്‍ പുരസ്‌കാര സമര്‍പ്പണം പേരാമ്പ്രയില്‍ നടന്നു. വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ വേദിയും കണ്ണൂരിലെ എയറോസിസ് കൊളേജും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് ബഷീര്‍ പുരസ്‌കാര സമര്‍പ്പണം.

ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി യാണ് ബഷീര്‍ പുരസ്‌കാര സമര്‍പ്പണത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ എയറോസിസ് കൊളേജ് മേധാവി ഡോ. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.

വൈക്കം മുഹമ്മദ് ബഷീര്‍ ബഹുമുഖപ്രതിഭാ പുരസ്‌കാരം കോഴിക്കോട് ജില്ല മുന്‍ കലക്ടര്‍ കെ.വി. മോഹന്‍ കുമാര്‍, എം.പി. അബ്ദുസ്സമദ് സമദാനി എംപി യില്‍ നിന്ന് ഏറ്റുവാങ്ങി.

ബേപ്പൂര്‍ മുരളീധരപ്പണിക്കര്‍, പ്രസാദ് കൈതയ്ക്കല്‍, റസീന, ഷിജിത് പേരാമ്പ്ര എന്നിവര്‍ക്ക് ബഷീര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവേദി ചെയര്‍മാന്‍ റഹീം പൂവാട്ട് പറമ്പ്, ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍, പ്രകാശ് കരുമല എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42929/the-basheer-award-presentation-ceremony-was-held-at-perambra)