---
title: "കോട്ടൂരില്‍ തെരുവ് വിളക്കുകള്‍ പുന:സ്ഥാപിക്കാന്‍ നടപി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് "
english_title: "Youth Congress calls for restoration of street lights in Kottur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42951/youth-congress-calls-for-restoration-of-street-lights-in-kottur"
published_at: "2022-05-15T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62810c2aa692e_youth congress attach.JPG"
keywords: []
---

# കോട്ടൂരില്‍ തെരുവ് വിളക്കുകള്‍ പുന:സ്ഥാപിക്കാന്‍ നടപി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് 

> **Lead Summary:** **കൂട്ടാലിട:** കോട്ടൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഭൂരിഭാഗം തെരുവ് വിളക്കുകളും കണ്ണടച്ചിട്ട് മാസങ്ങളോളമായി.

## Article Content

**കൂട്ടാലിട:** കോട്ടൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഭൂരിഭാഗം തെരുവ് വിളക്കുകളും കണ്ണടച്ചിട്ട് മാസങ്ങളോളമായി.

തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തത് കാരണം പല ഭാഗങ്ങളിലും സാമൂഹ്യ വിരുദ്ധ ശല്യം വര്‍ദ്ധിച്ച് വരികയാണ്. തെരുവ് വിളക്കുകള്‍ മാറ്റി സ്ഥാപിക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് കോട്ടൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഇല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡണ്ട് രജീഷ് കൂട്ടാലിട പറഞ്ഞു. യോഗത്തില്‍ സിറാജ് കാളിയത്ത്, വിഷ്‌നേഷ് കൂട്ടാലിട, അഖില്‍ കോട്ടൂര്‍, ബി.എസ്സ് മിഥുന്‍, ഇ.ആദര്‍ശ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42951/youth-congress-calls-for-restoration-of-street-lights-in-kottur)