---
title: "പേരാമ്പ്രയിലെ ആദ്യ സിബിഎസ്ഇ സ്‌കൂള്‍: മികവോടെ ഒലിവ് പബ്ലിക് സ്‌കൂള്‍ "
english_title: "First CBSE School in Perambra: Olive Public School of Excellence"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42962/first-cbse-school-in-perambra-olive-public-school-of-excellence"
published_at: "2022-05-15T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62811787c8ffd_youth congress attach.JPG"
keywords: []
---

# പേരാമ്പ്രയിലെ ആദ്യ സിബിഎസ്ഇ സ്‌കൂള്‍: മികവോടെ ഒലിവ് പബ്ലിക് സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര:** മികച്ച വിദ്യാഭ്യാസമെന്നാല്‍ മികച്ച പഠനവും, പാഠ്യേതര പ്രവര്‍ത്തനങ്ങളും, മികച്ച അടിസ്ഥാന സൗകര്യങ്ങളുമൊക്കെ ചേരുന്നതാണ്. മുന്‍പൊക്കെ ഇത്തരം വിദ്യാലയങ്ങള്‍ തേടി ദൂരെ പോകേണ്ടി വരുമായിരുന്നു.

## Article Content

**പേരാമ്പ്ര:** മികച്ച വിദ്യാഭ്യാസമെന്നാല്‍ മികച്ച പഠനവും, പാഠ്യേതര പ്രവര്‍ത്തനങ്ങളും, മികച്ച അടിസ്ഥാന സൗകര്യങ്ങളുമൊക്കെ ചേരുന്നതാണ്. മുന്‍പൊക്കെ ഇത്തരം വിദ്യാലയങ്ങള്‍ തേടി ദൂരെ പോകേണ്ടി വരുമായിരുന്നു.

എന്നാല്‍ പേരാമ്പ്രയില്‍ ആദ്യത്തെ സിബിഎസ്ഇ സ്‌കൂള്‍ ആയ ഒലിവ് പബ്ലിക്ക് സ്‌കൂള്‍ നമ്മുടെ കുട്ടികള്‍ക്ക് അവരുടെ ഭാവി ശോഭനമാക്കാനുള്ള എല്ലാ സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട്.

പാഠ്യ- പാഠ്യേതര രംഗത്ത് പ്രഗത്ഭരായ വ്യക്തികളുടെ പരിശീലനം, വിദ്യാര്‍ത്ഥി സൗഹൃദ പഠനാന്തരീക്ഷം, കെ.ജി. മുതല്‍ ഹിന്ദി, സംസ്‌കൃതം, അറബി ഭാഷകള്‍ പഠിക്കാനുള്ള സൗകര്യം, മികച്ചക ലൈബ്രറി, മികച്ച സംവിധാനമുള്ള സയന്‍സ്, മാത്സ്, ഐ.ടി ലാബുകള്‍, കെ.ജി. മുതല്‍ സ്മാര്‍ട്ട് ക്ലാസുകള്‍, ഓരോ വിഷയത്തിലും വിദഗ്ധരായ അധ്യാപകര്‍, കലാ കായിക രംഗത്ത് വിദഗ്ധരുടെ പരിശീലനം, മാതൃഭൂമി സീഡ്, എന്‍ജിസി തുടങ്ങിയക്ലബുകളില്‍ അംഗത്വം, രാജ്യ പുരസ്‌കാര്‍ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയ സംസ്ഥാനത്തെ മികച്ച സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂനിറ്റ്,

2019, 2020, 202 1 വര്‍ഷങ്ങളില്‍ മാതൃഭൂമി സീഡിന്റെ ഹരിത വിദ്യാലയം അവാര്‍ഡ്, സയന്‍സ്, മാത്സ് തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം എന്നിങ്ങനെ പഠന - പാഠ്യാതര പ്രവര്‍ത്തനങ്ങളില്‍ മികവിന്റേയും, നേട്ടങ്ങളുടേയും കൊടുമുടി കയറിയ ഒലിവ് പബ്ലിക്ക് സ്‌കൂള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് നമ്പര്‍ വണ്‍ ചോയ്‌സ് ആണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42962/first-cbse-school-in-perambra-olive-public-school-of-excellence)