മരക്കാടി തോട്ടില്‍ നീരൊഴുക്കിന് തടസ്സമായി മരവും വേരുകളും

മരക്കാടി തോട്ടില്‍ നീരൊഴുക്കിന് തടസ്സമായി മരവും വേരുകളും
May 16, 2022 03:27 PM | By SUBITHA ANIL

 പേരാമ്പ്ര : മരക്കാടി തോട്ടില്‍ ചെമ്പ്ര റോഡിന് സമീപം നീരൊഴുക്കിന് തടസ്സമായി മരവും വേരുകളും. പേരാമ്പ്ര പട്ടണത്തിലെ പ്രധാന ജലാശയമായ മരക്കാടി തോടിലെ നീരൊഴുക്കിന് ഉണ്ടാവുന്ന തടസ്സങ്ങളാണ് പട്ടണത്തിലെ വെള്ളകെട്ടിനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

പട്ടണത്തിലെ ഓടകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം നിന്ന് മരക്കാടി തോടിലൂടെയാണ് പുഴയിലേക്ക് ഒഴുകി പോവുന്നത്. ഇതിന് തടസ്സങ്ങള്‍ ഉണ്ടാവുമ്പോള്‍ ഓടകളില്‍ നിന്ന് വെള്ളം ഒഴിഞ്ഞ് പോവാതിരിക്കുകയും പട്ടണത്തില്‍ വെള്ളം കെട്ടി നില്‍ക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവും. പേരാമ്പ്ര ചെമ്പ്ര റോഡില്‍ മാര്‍ക്കറ്റ് ഫെഡിന്റെ അധീനതയിലുള്ള ഗ്രൗണ്ടിന്റെ പിന്‍ഭാഗത്താണ് മരക്കാടി തോടിന്റെ ഓരത്ത് വളര്‍ന്ന മരം നീരൊഴുക്കിന് തടസ്സമായി മാറിയിരിക്കുന്നത്.

ചെമ്പ്ര റോഡില്‍ മരക്കാടി തോടിനും പാലത്തിനും നല്ല വീതിയുണ്ടെങ്കിലും സമീപത്തായുള്ള ഈ മരവും ഇതിന്റെ വേരുകളും വളര്‍ന്ന് തോടിന്റെ പകുതിയില്‍ ഏറെ ഭാഗം കവര്‍ന്നിരിക്കുകയാണ്.

ഓലയും മറ്റ് മരച്ചില്ലകളും മാലിന്യങ്ങളും ഒഴുകിയെത്തി ഇവിടെ അടിഞ്ഞ് കൂടുന്നത് വെള്ളത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കും. വെള്ളം ഒഴുകിപോവുന്നതിന് തടസ്സമാവുന്നതോടെ വെള്ളകെട്ട് രൂപപെട്ട് സമീപത്തെ വ്യാപാര സ്ഥാപനങ്ങിലും പട്ടണത്തിലും വെള്ളം കയറുന്നതിന് കാരണമാവാന്‍ സാധ്യതയുണ്ട്. ഇവിടെ തോടിലെ തടസ്സം നീക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

Trees and roots obstructing the flow of water in the Marakkadi stream perambra

Next TV

Related Stories
പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

Jun 25, 2022 09:07 PM

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്...

Read More >>
കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Jun 25, 2022 08:24 PM

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു...

Read More >>
മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

Jun 25, 2022 07:29 PM

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്...

Read More >>
ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

Jun 25, 2022 06:23 PM

ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

കണ്ണീരൊപ്പാം കൈകോര്‍ക്കാം ചാരിറ്റിയും നാട്ടുകാരും കൂടിച്ചേര്‍ന്ന് കൊണ്ട് ചെമ്മലപ്പുറത്തേ ചാത്തോത്ത് ഷാഹിനയുടെ കുടുംബത്തിന്...

Read More >>
അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

Jun 25, 2022 06:01 PM

അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

വായനാവാരാചരണത്തിന്റെ ഭാഗമായി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അമ്മ ലൈബ്രറി...

Read More >>
വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

Jun 25, 2022 05:00 PM

വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

കായണ്ണ ഗവ: യു.പി.സ്‌കൂളില്‍ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം യു.കെ....

Read More >>
Top Stories