പേരാമ്പ്ര : പേരാമ്പ്ര ടാക്സി സ്റ്റാന്റില്‍ വിശ്രമ കേന്ദ്രം അപകടാവസ്ഥയില്‍. നടപടി എടുക്കാതെ അധികൃതര്‍.
പേരാമ്പ്ര പട്ടണ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ടാക്സി സ്റ്റാന്റിലെ വിശ്രമമന്ദിരത്തില്‍ ആരാണ് അപകടത്തില്‍പ്പെടുക എന്ന ആശങ്കയിലാണ് ടാക്സി ഡ്രൈവര്‍മാരും കച്ചവടക്കാരും പൊതുജനങ്ങളും.
ഗ്രാമ പഞ്ചായത്തിന്റെ ടാക്സി സ്റ്റാന്റിലെ വിശ്രമ മന്ദിരം സ്വകാര്യ വാഹനം ഇടിച്ച് തകര്‍ത്തിട്ട് രണ്ടാഴ്ചയായി. മെയ് മൂന്നിന് രാത്രിയാണ് വിശ്രമ മന്ദിരത്തിന് വാഹനമിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ വിശ്രമ മന്ദിരത്തിന്റെ ഫില്ലറുകളും മേല്‍ക്കൂരയും തകര്‍ന്ന നിലയിലാണ് ഉളളത്. ഇവ ഏതു സമയവും നിലംപൊത്താറായ നിലയിലാണുള്ളത്.
ഫില്ലറുകള്‍ ഇളകിയും മേല്‍ക്കൂര പൊളിഞ്ഞും നില്‍ക്കുകയാണ്. ഡ്രൈവര്‍മാരും ടാക്സി സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന പേ പാര്‍ക്കിംഗിന്റെ പിരിവുകാരനും ഇവിടെയാണ് വിശ്രമിക്കാറുളളത്.
മഴയത്ത് ഇരുചക്ര വാഹനക്കാര്‍ അഭയം തേടുന്നതും ഇവിടെയാണ്. ഇത്രയും അപകടാവസ്ഥ ഉണ്ടായിട്ടും അധികൃതര്‍ നിസംഗത പാലിക്കുകയാണ്.
അപകടമുണ്ടായാലേ നടപടി ഉണ്ടാവൂ എന്ന സ്ഥിരം നിലപാടില്‍ നിന്ന് അധികൃതര്‍ക്ക് മാറ്റമുണ്ടായി ഉടന്‍ അപകടാവസ്ഥയിലുള്ള വിശ്രമ കേന്ദ്രം പൊളിച്ച് മാറ്റണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നു.
Should there be an accident to take action ?