---
title: "2022 - 23 വാര്‍ഷിക പദ്ധതി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു"
english_title: "2022 - 23 Annual Plan Perambra Block Panchayat Working Group Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43147/2022-23-annual-plan-perambra-block-panchayat-working-group-meeting"
published_at: "2022-05-16T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628264169fbe9_kk.jpg"
keywords: []
---

# 2022 - 23 വാര്‍ഷിക പദ്ധതി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

> **Lead Summary:**  **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. 14-ാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി 2022 - 23 വാര്‍ഷിക പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം വിളിച്ച് ചേര്‍ത്തത്.

## Article Content

 **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. 14-ാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി 2022 - 23 വാര്‍ഷിക പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം വിളിച്ച് ചേര്‍ത്തത്.

ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ അദ്ധ്യക്ഷത വഹിച്ചു. ബിഡിഒ എ.കെ. ശശിധരന്‍ സ്വാഗതം പറഞ്ഞു.

വികസന സമിതി ചെയര്‍മാന്‍ കെ.സജീവന്‍ മാര്‍ഗരേഖ അവതരിപ്പിച്ചു . പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ശാരദ എന്നിവര്‍ സംസാരിച്ചു.

വിവിധ ഗ്രൂപ്പുകളിലായി വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്ത് യോഗത്തില്‍ സമര്‍പ്പിച്ചു. വര്‍ക്കിംഗ് ഗ്രൂപ്പില്‍ വന്ന നിര്‍ദ്ദേശങ്ങള്‍ ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്ത് പിന്നീട് നടക്കുന്ന വികസന സെമിനാറിര്‍ അംഗീകാരം നല്‍കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43147/2022-23-annual-plan-perambra-block-panchayat-working-group-meeting)