---
title: "ഭാവോന്മിഷിതന്‍ രണ്ടാം പതിപ്പ് പുറത്തിറങ്ങി "
english_title: "The second edition of Bhavnomishitan has been released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43155/the-second-edition-of-bhavnomishitan-has-been-released"
published_at: "2022-05-16T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62826ef98d7b4_youth congress attach.JPG"
keywords: []
---

# ഭാവോന്മിഷിതന്‍ രണ്ടാം പതിപ്പ് പുറത്തിറങ്ങി 

> **Lead Summary:** **പേരാമ്പ്ര:** അദ്ധ്യാപകനും എഴുത്തുകാരനും ആവള ബ്രദേഴ്‌സസ് കലാസമിതിയുടെ മെമ്പറുമായ വേണുഗോപാല്‍ പേരാമ്പ്രയുടെ ഭാവോന്മിഷിതന്‍ എന്ന കഥാ സമാഹാരത്തിന്റ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.

## Article Content

**പേരാമ്പ്ര:** അദ്ധ്യാപകനും എഴുത്തുകാരനും ആവള ബ്രദേഴ്‌സസ് കലാസമിതിയുടെ മെമ്പറുമായ വേണുഗോപാല്‍ പേരാമ്പ്രയുടെ ഭാവോന്മിഷിതന്‍ എന്ന കഥാ സമാഹാരത്തിന്റ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.

ആവള ബ്രദേഴ് കലാസമിതി പ്രസിഡന്റ് ടി. രജീഷ് ചടങ്ങില്‍ അധ്യക്ഷനായി. രാജന്‍ തിരുവോത്ത് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. മനോജ് രാമത്ത് പുസ്തകം ഏറ്റുവാങ്ങി. കെ.പി സീന പുസ്തക പരിചയം നടത്തി.

പഞ്ചായത്തംഗങ്ങളായ എം.എം രഘുനാഥ്, കെ.എം ബിജിഷ എന്നിവരും ഇ.ടി ബാലകൃഷ്ണന്‍, വി.എം നാരായണന്‍, വി.കെ വിനോദ്, കെ.കെ ചന്ദ്രന്‍, എം.കെ രമേശന്‍, വിമല, ആര്‍. ശ്രീജിത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വേണു ഗോപാല്‍ പേരാമ്പ്ര മറുമൊഴി നല്‍കി. സമിതി സെക്രട്ടറി ഷാനവാസ് കൈവേലി സ്വാഗതം പറഞ്ഞ ചടങ്ങിന് കുഞ്ഞമ്മത് മലയില്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43155/the-second-edition-of-bhavnomishitan-has-been-released)