---
title: "പേരാമ്പ്രയിലെ കെഎസ്‌യുവിനെ നയിക്കാന്‍ ഇനി ആദിത്യ വാത്മീകം"
english_title: "Aditya to lead KSU in Perambalur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43177/aditya-to-lead-ksu-in-perambalur"
published_at: "2022-05-16T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62828cf62d2cc_youth congress attach.JPG"
keywords: []
---

# പേരാമ്പ്രയിലെ കെഎസ്‌യുവിനെ നയിക്കാന്‍ ഇനി ആദിത്യ വാത്മീകം

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്രയിലെ കെഎസ്‌യുവിനെ ഇനി ആദിത്യ വാത്മീകം നയിക്കും. മുയിപ്പോത്ത് പാറച്ചാലില്‍ ആദിത്യയെ പേരാമ്പ്ര മണ്ഡലം കെഎസ്‌യു പ്രസിഡന്റായി തിരഞ്ഞെടുത്തു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്രയിലെ കെഎസ്‌യുവിനെ ഇനി ആദിത്യ വാത്മീകം നയിക്കും. മുയിപ്പോത്ത് പാറച്ചാലില്‍ ആദിത്യയെ പേരാമ്പ്ര മണ്ഡലം കെഎസ്‌യു പ്രസിഡന്റായി തിരഞ്ഞെടുത്തു.

ഇതോടെ കേരളത്തിലെ ഏക വനിതാ അസംബ്ലി പ്രസിഡണ്ട് എന്ന സ്ഥാനവും ആദിത്യക്കു സ്വന്തം. പാലക്കാട് ചിറ്റൂര്‍ കോളേജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയ ആദിത്യ  വാത്മീകം 8-ാം ക്ലാസ്സ് മുതല്‍ കെഎസ്‌യുവിന്റെ സജീവ പ്രവര്‍ത്തകയാണ്.

ജവഹര്‍ ബാലവേദിയുടെ വെണ്ണാറോഡ് യൂനിറ്റ് പ്രസിഡണ്ട് , ജില്ല വൈസ് പ്രസിഡണ്ട് , കെ. ഐസ് യു മണ്ഡലം കമ്മറ്റി ഭാരവാഹി, അസംബ്ലി വൈസ് പ്രസിഡണ്ട് എന്നി നിലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഈ മിടുക്കിക്ക് കഴിഞ്ഞിട്ടുണ്ട്.

പാരമ്പര്യ കോണ്‍ഗ്രസ്സ് കുടുംബമായ ആദിത്യ വ്യക്തമായ തീരുമാനത്തോടെയാണ് സ്ഥാനം ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതെന്നും പല മേഘലകളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശ്രമിക്കുമെന്നും ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.

പി.സി രാജീവന്‍ ഷീബ ദമ്പതികളുടെ മകളാണ്. അഞ്ജലി സഹോദരിയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43177/aditya-to-lead-ksu-in-perambalur)