കോട്ടൂര്‍ : കോട്ടൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കോട്ടൂര്‍ പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി ഭക്ഷ്യവിഷബാധ തടയുന്നതിന്റെ ഭാഗമായി കോട്ടൂര്‍ പഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.
ഗ്രാമ പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ജല ഗുണനിലവാര പരിശോധന നടത്താതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
പുകയില വിമുക്ത ബോര്‍ഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.
അറിയിപ്പ് പ്രകാരം ലൈസന്‍സ് എടുക്കാത്ത സ്ഥാപന ഉടമകള്‍ക്ക് തക്കതായ ശിക്ഷ നല്ക്കും മെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പരിശോധനയ്ക്ക് കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എം. കിഷോര്‍ കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ന്മാരായ എം.സുബൈര്‍, കെ.എം. ഉണ്ണികൃഷ്ണന്, ഇ.കെ. ബാബു, എസ്. അശ്വിന്, പഞ്ചായത്ത് ക്ലര്‍ക്ക് ജഷിന് പ്രകാശ് എന്നിവര്‍ നേതൃത്വം നല്ക്കി.
ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ ശുചിത്വം പാലിക്കണമെന്നും ആറ് മാസത്തിലൊരിക്കല്‍ ആരോഗ്യ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്നും ഭക്ഷ്യ പാനീയ സുരക്ഷാ കാര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിച്ചു.
Lightning inspection by the Department of Health at food and beverage outlets