---
title: "വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ അമ്മ അറിയാന്‍ സൈബര്‍ സുരക്ഷാ പരീശീലനം"
english_title: "Vengapatta Govt: Cyber security training to know mother in high school"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43269/vengapatta-govt-cyber-security-training-to-know-mother-in-high-school"
published_at: "2022-05-17T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628356e8da2d3_siber pariseelanam.JPG"
keywords: []
---

# വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ അമ്മ അറിയാന്‍ സൈബര്‍ സുരക്ഷാ പരീശീലനം

> **Lead Summary:**  **വെങ്ങപ്പറ്റ**: വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ് വഴി അമ്മമാര്‍ക്ക് വേണ്ടി നടപ്പിലാക്കിയ സൈബര്‍ സുരക്ഷാ സ്‌കൂള്‍തല പരീശീലന പരിപാടി സംഘടിപ്പിച്ചു.

## Article Content

 **വെങ്ങപ്പറ്റ**: വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ് വഴി അമ്മമാര്‍ക്ക് വേണ്ടി നടപ്പിലാക്കിയ സൈബര്‍ സുരക്ഷാ സ്‌കൂള്‍തല പരീശീലന പരിപാടി സംഘടിപ്പിച്ചു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മൂന്ന് ലക്ഷം അമ്മമാര്‍ക്കാണ് പരീശീലന പരിപാടി നടത്തുന്നത്.

ഹൈസ്‌കൂളിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു പരീശീലന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പ്രധാനധ്യാപകന്‍ വി. ബാലന്‍ വടക്കയില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് പി. സന്തോഷ് അധ്യക്ഷത വഹിച്ചു.

പി.ഡി. ജയന്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് നയിച്ചു. എംപിടിഎ ചെയര്‍ പേഴ്‌സന്‍ ടി. ശ്രീജ, ധര്‍മ്മജ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43269/vengapatta-govt-cyber-security-training-to-know-mother-in-high-school)