കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ എട്ടാം വാര്‍ഡില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
പ്രദേശത്ത് ഉറവിടനശീകരണ പ്രവര്‍ത്തനങ്ങളും വെക്റ്റര്‍ സ്റ്റഡിയും നടത്തി. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തതോടെ നടത്തി വരുന്നു.
ഇന്ന് ചാലിടം അംഗനവാടിയില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നടത്തി. കൂരാച്ചുണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റോയ് ജേക്കബ്,ജെഎച്ച്ഐ ജയേഷ് കുമാര്‍, ജെപിഎച്എന്‍ അനു, ആശ പ്രവര്‍ത്തക സജ്ന എന്നിവര്‍ നേതൃത്വം നല്കി.
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കുകയും എല്ലാ ഞായറാഴ്ചയും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക, ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ തടയാനായി കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷന് നടത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ആരോഗ്യ വകുപ്പ് നല്‍കിയത്.
Dengue fever in ward; Department of Health intensifies preventive measures