കൂത്താളി: കെ റെയില്‍ കുറ്റിയിടല്‍ നിര്‍ത്തിയതുപോലെ ഭൂനികുതി വര്‍ദ്ധനവ് അടക്കമുള്ള ജനദ്രോഹ നടപടികളില്‍ നിന്നെല്ലാം സര്‍ക്കാരിന് പിന്മാറേണ്ടി വരുമെന്ന് കൂത്താളി മണ്ഡലം യുഡിഎഫ് നേതൃതല കണ്വെന്ഷന് അഭിപ്രായപെട്ടു.
അല്ലാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട് വന്‍പ്രക്ഷോഭങ്ങള്‍ക്ക് യുഡിഎഫ് നേതൃത്വം നല്‍കും.
കേന്ദ്ര- കേരള സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേരളത്തിലെ മുഴുവന്‍ പഞ്ചായത്ത് ആസ്ഥാനങ്ങളിലും 20 ന് നടക്കുന്ന 'സായാഹ്ന ധര്‍ണ്ണ' യുടെ ഭാഗമായി കൂത്താളി പഞ്ചായത്തില്‍ നടക്കുന്ന ധര്‍ണ്ണ വന്‍ വിജയമാക്കുവാനും യോഗം തീരുമാനിച്ചു.
കേരള കോൺസ് സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം രാജീവ് തോമസ് ഉൽഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് രാജന് കെ. പുതിയയേടത്ത് അധ്യക്ഷത വഹിച്ചു.
കെ.ടി.കുഞ്ഞമ്മത്, ടി പി. ചന്ദ്രന്, മോഹന്‍ദാസ് ഓണിയില്‍, സി.കെ. ബാലന് , വിജയന് ചത്തോത്ത്, ഷിജു പുല്ലിയോട്ട്, എം. നാരായണന് ഐശ്വര്യ, കെ.സി. രതീഷ് എന്നിവര്‍ സംസാരിച്ചു.
The government will have to back away from all anti-people measures, not just K Rail; UDF