---
title: "ലോക തേനീച്ച ദിനത്തില്‍  കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കര്‍ഷക സംഗമം "
english_title: "Farmers meeting at Bee Kozhikode Agricultural Knowledge Center on World Bee Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43348/farmers-meeting-at-bee-kozhikode-agricultural-knowledge-center-on-world-bee-day"
published_at: "2022-05-17T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283b0f570a14_queen-cup-honeycomb-honey-bee-new-queen-rearing-compartment-56876 copy.jpeg.jpg"
keywords: []
---

# ലോക തേനീച്ച ദിനത്തില്‍  കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കര്‍ഷക സംഗമം 

> **Lead Summary:** **പേരാമ്പ്ര:** ലോക തേനീച്ച വളര്‍ത്തല്‍ ദിനത്തിന്റെ ഭാഗമായി മെയ് 20 ന് കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ തേനീച്ച കര്‍ഷക സംഗമം സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര:** ലോക തേനീച്ച വളര്‍ത്തല്‍ ദിനത്തിന്റെ ഭാഗമായി മെയ് 20 ന് കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ തേനീച്ച കര്‍ഷക സംഗമം സംഘടിപ്പിക്കുന്നു.

തേനീച്ചകളുടെ മഴക്കാല സംരക്ഷണം എന്ന വിഷയത്തില്‍ ഇതോടൊപ്പം വിദഗ്ധ ക്ലാസും നല്‍കും. മെയ് 20 നാണ് ലോക തേനീച്ച ദിനം ആഘോഷിക്കുന്നത്. തേനീച്ചവളര്‍ത്തലിന്റെ തുടക്കക്കാരനായ ആന്റോണ്‍ ജാന്‍ഷ 1734 മെയ് 20 ന് ജനിച്ചതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ദിനം തെരഞ്ഞെടുത്തത്.

പരിസ്ഥിതി വ്യവസ്ഥയ്ക്ക് തേനീച്ചകളുടെയും മറ്റ് പോളിനേറ്ററുകളുടെയും പങ്ക് അംഗീകരിക്കുക എന്നതാണ് ഈ അന്താരാഷ്ട്ര ദിനത്തിന്റെ പ്രത്യേകത.

ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്താനും, സുസ്ഥിര കാര്‍ഷിക വികസനത്തിനും, തേനീച്ചകളുടെ പങ്ക് ബോധ്യപ്പെടുത്താനും, തേനീച്ച വളര്‍ത്തലിലും സംരക്ഷണത്തിലും, കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുകയുമാണ് ഇത്തരം ഒരു ദിവസത്തിന്റെ ലക്ഷ്യം.

പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0496 2966041, 9567804551 എന്ന നമ്പറില്‍ വിളിച്ച് റജിസ്റ്റര്‍ ചെയ്യുക. റജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ പ്രവേശനം ഉള്ളൂ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43348/farmers-meeting-at-bee-kozhikode-agricultural-knowledge-center-on-world-bee-day)