---
title: "ക്ലീനിംങ് ഡേ ആചരിച്ച് മേപ്പയ്യൂര്‍ സലഫി ടി.ടി.ഐ കോളജ് "
english_title: "Maypayur Salafi TTI College Celebrates Cleaning Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43356/maypayur-salafi-tti-college-celebrates-cleaning-day"
published_at: "2022-05-17T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283b91bf0078_youth congress attach.JPG"
keywords: []
---

# ക്ലീനിംങ് ഡേ ആചരിച്ച് മേപ്പയ്യൂര്‍ സലഫി ടി.ടി.ഐ കോളജ് 

> **Lead Summary:** ** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ സലഫി ടി.ടി.ഐ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ അക്കാദമിക സഹവാസ ക്യാമ്പിന്റെ ഭാഗമായി ക്ലീനിംങ് ഡേ ആചരിച്ചു.

## Article Content

** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ സലഫി ടി.ടി.ഐ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ അക്കാദമിക സഹവാസ ക്യാമ്പിന്റെ ഭാഗമായി ക്ലീനിംങ് ഡേ ആചരിച്ചു.

അധ്യാപകരുടെയും വിദ്യാര്‍ഥികളും ചേര്‍ന്ന് പയ്യോളി പേരാമ്പ്ര റൂട്ടില്‍ റോഡരികിലെ വഴി തടസം സൃഷ്ടിച്ച കാടുകള്‍ വെട്ടിത്തെളിക്കുകയും കോളജ് പരിസരം മാലിന്യ മുക്തമാക്കുകയും ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശോഭ ഉദ്ഘാടനം നിര്‍വഹിച്ചു. എം. കൃഷ്ണന്‍, കെ. സീമ, ബജല്‍ സുനില്‍, പി.വി സാന്ദ്ര, ആസിഫ്, മുഹമ്മദ് സുഹൈല്‍, അഫ് ലഹ് അഹമ്മദ്, ആതിര, മുഹമ്മദ് റാഫി, അഖില്‍ കൃഷ്ണന്‍, മുഹമ്മദ് സബീഹ്, മിഷാല്‍ റഹ്മാന്‍, അനുപം പി. സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43356/maypayur-salafi-tti-college-celebrates-cleaning-day)