---
title: "ശുചിത്വ പരിശോധനയുമായി പേരാമ്പ്ര താലൂക്കാശുപത്രി പൊതുജനാരോഗ്യ വിഭാഗം "
english_title: "Public Health Department, Perambra Taluk Hospital with hygiene test"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43385/public-health-department-perambra-taluk-hospital-with-hygiene-test"
published_at: "2022-05-17T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283d46bb837e_youth congress attach.JPG"
keywords: []
---

# ശുചിത്വ പരിശോധനയുമായി പേരാമ്പ്ര താലൂക്കാശുപത്രി പൊതുജനാരോഗ്യ വിഭാഗം 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര താലൂക്കാശുപത്രി പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി പേരാമ്പ്ര ടൗണിലെ ഹോട്ടല്‍, കൂള്‍ ബാര്‍, തട്ടുകടകള്‍ ബേക്കറികള്‍ എന്നിവിടങ്ങളില്‍ പഞ്ചായത്ത് ജീവനക്കാരെയും ഉള്‍പ്പെടുത്തി കൊണ്ട് പരിശോധന നടത്തി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര താലൂക്കാശുപത്രി പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി പേരാമ്പ്ര ടൗണിലെ ഹോട്ടല്‍, കൂള്‍ ബാര്‍, തട്ടുകടകള്‍ ബേക്കറികള്‍ എന്നിവിടങ്ങളില്‍ പഞ്ചായത്ത് ജീവനക്കാരെയും ഉള്‍പ്പെടുത്തി കൊണ്ട് പരിശോധന നടത്തി.

വൃത്തിഹീനമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ഫൈന്‍ ഈടാക്കുകയും ചെയ്തു. കൂടാതെ പുകയില ബോധവല്‍ക്കരണ ബോര്‍ഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങളില്‍ നിന്നും ഫൈന്‍ ഈടാക്കുകയും ചെയ്തു.

പരിശോധനക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി. മനോജ്കുമാര്‍ . , ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ പി.കെ ശരത് കുമാര്‍, ജെ.എച്ച്.ഐ എ.ടി അനൂപ്, പഞ്ചായത്ത് ക്ലാര്‍ക്ക് മനീഷ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43385/public-health-department-perambra-taluk-hospital-with-hygiene-test)