അരിക്കുളം : ഝാര്‍ഖണ്ഡില്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ച കൊയിലാണ്ടി അരിക്കുളം സ്വദേശി സിആര്‍പിഎഫ് ജവാന് സുധില്‍ പ്രസാദിന്റെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു.
ഇന്ന് രാവിലെ എട്ടരയോടെയാണ് വിമാനമാര്‍ഗം മൃതദേഹം നെടുമ്പാശേരിയിലേക്ക് എത്തിച്ചത്.
കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഉള്യേരിയില്‍ നിന്നും ഇരുചക്ര വാഹന അകമ്പടിയോടുകൂടി മൃതദേഹം കാരയാട്ടുള്ള വീട്ടില്‍ എത്തിക്കും. കണ്ണൂരില്‍ നിന്നുള്ള സിആര്‍പിഎഫ് ജവാന്മാര് ഗാഡ് ഓഫ് ഓണര്‍ നല്‍കും.
ഉച്ചക്ക് രണ്ടരയോടെ വീട്ടിലെത്തുമെന്ന് കരുതുന്ന മൃതദേഹം 3 മണിയോടെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
The body of CRPF jawan Sudhil Prasad was brought to Nedumbassery