അരിക്കുളം: ഝാര്‍ഖണ്ഡില്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ച കൊയിലാണ്ടി അരിക്കുളം സ്വദേശി സിആര്‍പിഎഫ് ജവാന് സുധില്‍ പ്രസാദിന്റെ മൃതദേഹം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ജന്മനാട്ടിലേക്ക്.
ഇന്ന് രാവിലെ എട്ടരയോടെയാണ് വിമാനമാര്‍ഗം മൃതദേഹം നെടുമ്പാശേരിയില്‍ എത്തിച്ചമൃതദേഹം ജവാന്മാരുടെ അകമ്പടിയോടെ വാഹന വ്യൂഹത്തില്‍ ജന്മനാട്ടിലേക്ക് എത്തിച്ചേരും.
ഭാരതാംബയുടെ ധീര പുത്രനെയും കാത്ത് കനത്ത മഴയിലും കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റിലെ സഹപ്രവര്‍ത്തകരും നാട്ടുകാരും കാത്തുനില്‍ക്കുകയാണ്.
ഇന്നലെയാണ് സുധില്‍ മരണപ്പെട്ടത്. സുരേന്ദ്രനും ഉഷയുമാണ് മാതാപിതാക്കള്‍. ഭാര്യ അതുല്യ, സഹോദരന് സായൂജ് (ഇന്ത്യന്‍ ആര്‍മി).
The body of CRPF jawan Sudhil Prasad was flown home within a few hours