റോഡിലൂടെ നടക്കാന്‍ റോഡിന് മുകളില്‍ പാലമൊരുക്കി ഒരുനാട്

റോഡിലൂടെ നടക്കാന്‍ റോഡിന് മുകളില്‍ പാലമൊരുക്കി ഒരുനാട്
May 18, 2022 03:51 PM | By JINCY SREEJITH

 പേരാമ്പ്ര : പേരാമ്പ്രക്കടുത്ത് പാലേരിയില്‍ ഒരു പ്രദേശത്തുകാര്‍ തങ്ങളുടെ റോഡിലൂടെ നടന്ന് പോവാന്‍ റോഡിന് മുകളിലൂടെ പാലമിട്ടിരിക്കുകയാണ്.



ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡിന്റ ഗുണഭോക്താക്കളാണ് ചളിക്കുളമായ റോഡിലൂടെ നടന്നു പോവുന്നതിനായ് റോഡിന് മുകളിലൂടെ പാലമിട്ടത്.

പൊതുമരാമത്തിന്റെ അധീനതയിലുള്ള 2.6 കിലോമീറ്റര്‍ റോഡ് നവീകരണത്തിനായി 5 കോടി അനുവദിച്ചിട്ട് വര്‍ഷം മൂന്നായി. റോഡ് നവീകരണ ആവശ്യാര്‍ത്ഥം വീതി കൂട്ടുന്നതിനായി റോഡിന്റെ ഇരു വശങ്ങളിലുമുള്ള സ്ഥലമുടമകള്‍ തങ്ങളുടെ സ്ഥലം സൗജന്യമായി വിട്ടു നല്‍കിയതാണ്.




2020 ഡിസംബറില്‍ ആദ്യം കരാര്‍ നല്‍കിയ പ്രവൃത്തിയാണ് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പാതിവഴിയില്‍കിടക്കുന്നത്. 21 മാസം കൊണ്ട് ഒരു ശതമാനം പ്രവൃത്തി മാത്രമാണ് പൂര്‍ത്തീകരിച്ചത്. 4.8 കോടിയാണ് അവശേഷിക്കുന്ന പ്രവൃത്തിയുടെ അടങ്കല്‍.

കാസര്‍ഗോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കമ്പനി പ്രവര്‍ത്തി ഏറ്റെടുത്ത് പണി ആരംഭിച്ചെങ്കിലും കോവിഡ് ലോക്ഡൗണ്‍ പ്രവൃത്തിയെ ബാധിച്ചു. കരാറുകരന് പണി പൂര്‍ത്തീകരിക്കേണ്ട സമയം നീട്ടി നല്‍കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് പ്രവര്‍ത്തി നടത്തുന്നതില്‍ കരാറുകാരന്‍ വീഴ്ച വരുത്തിയതോടെ പൊതുമാരമത്ത് മന്ത്രി തന്നെ ഇടപെട്ട് കരാറുകാരനെ പ്രവര്‍ത്തി നടത്തുന്നതില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

തുടര്‍ന്ന് റീടെണ്ടര്‍ വിളിക്കുകയും എറണാകുളം സ്വദേശിയായ മറ്റൊരു കരാറുകാരന്‍ ടെണ്ടര്‍ കരസ്ഥമാക്കിയെങ്കിലും പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തിയില്ല.

മൂന്നാം തവണയും ഇതേ പ്രവര്‍ത്തി ഏപ്രില്‍ 7 ാം തിയ്യതി ടെണ്ടര്‍ ചെയ്തിരിക്കുകയാണ്. കാസര്‍ഗോഡ് സ്വദേശിയായ മറ്റൊരു കരാറുകാരനാണ് ഇപ്പോള്‍ പ്രവര്‍ത്തി ഏറ്റെടുത്തിരിക്കുന്നത്.

മഴക്കാലവും അതിന് മുന്നോടിയായി ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് മഴയും തുടങ്ങി. ഇതോടെ ഈ റോഡ് ചെളിക്കുളമായി മാറിയിരിക്കുകയാണ്.

നിലവിലുള്ള റോഡിന്റെ ടാറിംഗും സോളിംഗും നവീകരണത്തിന്റെ ഭാഗമായി നീക്കം ചെയ്തതാണ് റോഡ് ചളിക്കുളമായി മാറാന്‍ കാരണം.

പ്രസ്തുത റോഡ് മുഴുവനായും തകര്‍ന്ന് കിടക്കുകയാണ്. ഇതില്‍ മാണിക്കാം കണ്ടി താഴ ഭാഗം മുതല്‍ ഗോപുരത്തിലിടം വരെ കാല്‍ നടയാത്ര പോലും ദുഷ്‌ക്കരമാണ്. മഴക്കാലം പൂര്‍ണ്ണ തോതില്‍ ആരംഭിച്ചാല്‍ രോഗിയെ കൊണ്ടു പേകാന്‍ പോലും വാഹനം ഇവിടേക്ക് എത്തുകയില്ല.

വിദ്യാര്‍ത്ഥികളും നിത്യേന തൊഴിലിന് പോവുന്നവരും മറ്റ് പൊതുജനങ്ങളും ഇതു വഴി നടന്ന് പോവാന്‍ ഏറ പ്രയാസപ്പെടുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ചേര്‍ന്ന് കരാറുകാരന്‍ ഓവുചാല്‍ നിര്‍മ്മാണത്തിനും കലുങ്ക് നിര്‍മ്മാണത്തിനുമൊക്കെയായി വര്‍ഷങ്ങള്‍ക്ക് മുന്‍പെ കൊണ്ടു വന്നിട്ട ഇരുമ്പ് ഷീറ്റുകളും കോണ്‍ക്രീറ്റ് ബോര്‍ഡും റോഡില്‍ വിരിച്ച് നടപ്പാത ഒരുക്കിയത്.

മാണിക്കാം കണ്ടി താഴെ മുതല്‍ വഞ്ചിപ്പാറ വരെയുള്ള ഭാഗത്താണ് ഇപ്പോള്‍ നടപ്പാത സൗകര്യം ഒരുക്കിയത്. കോടികള്‍ വകയിരുത്തിയിട്ടും കരാറുകരനെ കൊണ്ട് യഥാസമയം പ്രവര്‍ത്തി എടുപ്പിക്കുന്നതില്‍ അധികൃതരും ഭരണാധികാരികളും അലംഭാവം കാണിച്ചതാണ് റോഡിന്റെ ദുരവസ്ഥക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

ശക്തമായ സമര പരിപാടികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒരുങ്ങുകയാണ് ഈ പ്രദേശത്തുകാര്‍. എന്നാല്‍ പുതുതായി പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാരന്‍ എഗ്രിമെന്റ് വെച്ചിട്ടുണ്ടെന്നും മഴക്കാലത്ത് നടത്താവുന്ന പ്രവര്‍ത്തികള്‍ മഴക്കാലത്തു തന്നെ നടത്തിക്കുമെന്നും പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.


A bridge was built over the road to walk through the road

Next TV

Related Stories
പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

Jun 25, 2022 09:07 PM

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്...

Read More >>
കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Jun 25, 2022 08:24 PM

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു...

Read More >>
മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

Jun 25, 2022 07:29 PM

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്...

Read More >>
ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

Jun 25, 2022 06:23 PM

ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

കണ്ണീരൊപ്പാം കൈകോര്‍ക്കാം ചാരിറ്റിയും നാട്ടുകാരും കൂടിച്ചേര്‍ന്ന് കൊണ്ട് ചെമ്മലപ്പുറത്തേ ചാത്തോത്ത് ഷാഹിനയുടെ കുടുംബത്തിന്...

Read More >>
അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

Jun 25, 2022 06:01 PM

അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

വായനാവാരാചരണത്തിന്റെ ഭാഗമായി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അമ്മ ലൈബ്രറി...

Read More >>
വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

Jun 25, 2022 05:00 PM

വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

കായണ്ണ ഗവ: യു.പി.സ്‌കൂളില്‍ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം യു.കെ....

Read More >>
Top Stories