---
title: "മുസ്‌ലിം ലീഗ് മണ്ഡലം സമ്മേളനവും, യു.ഡി.എഫ് സായാഹ്ന ധര്‍ണ്ണയും വിജയിപ്പിക്കാന്‍ തീരുമാനമായി "
english_title: "The Muslim League constituency meeting and the UDF evening dharna were decided to win"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43565/the-muslim-league-constituency-meeting-and-the-udf-evening-dharna-were-decided-to-win"
published_at: "2022-05-18T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62850bad6e484_youth congress attach.JPG"
keywords: []
---

# മുസ്‌ലിം ലീഗ് മണ്ഡലം സമ്മേളനവും, യു.ഡി.എഫ് സായാഹ്ന ധര്‍ണ്ണയും വിജയിപ്പിക്കാന്‍ തീരുമാനമായി 

> **Lead Summary:** **മേപ്പയ്യൂര്‍: **മെയ് 24, 25, 26, 27 തിയ്യതികളില്‍ നടക്കുന്ന പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് സമ്മേളനവും, മെയ് 20ന് നടക്കുന്ന യു.ഡി.എഫ് സായാഹ്ന ധര്‍ണ്ണയും വിജയിപ്പിക്കാന്‍ മേപ്പയ്യൂരില്‍ ചേര്‍ന്ന പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും, ശാഖാ പ്രസിഡന്റു ജനറല്‍ സെക്രട്ടറിമാരുടെയും, പോഷക സംഘടന പഞ്ചായത്ത് പ്രസിഡന്റു ജനറല്‍ സെക്രട്ടറിമാരുടെയും സംയുക്ത യോഗത്തില്‍ തീരുമാനമായി.

## Article Content

**മേപ്പയ്യൂര്‍: **മെയ് 24, 25, 26, 27 തിയ്യതികളില്‍ നടക്കുന്ന പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് സമ്മേളനവും, മെയ് 20ന് നടക്കുന്ന യു.ഡി.എഫ് സായാഹ്ന ധര്‍ണ്ണയും വിജയിപ്പിക്കാന്‍ മേപ്പയ്യൂരില്‍ ചേര്‍ന്ന പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും, ശാഖാ പ്രസിഡന്റു ജനറല്‍ സെക്രട്ടറിമാരുടെയും, പോഷക സംഘടന പഞ്ചായത്ത് പ്രസിഡന്റു ജനറല്‍ സെക്രട്ടറിമാരുടെയും സംയുക്ത യോഗത്തില്‍ തീരുമാനമായി.

അതിന്റെ ഭാഗമായി 20 ന് കാലത്ത് 13 ശാഖകളിലും പ്രഭാതഭേരി നടത്താനും, ശാഖകള്‍ കൊടികളും തോരണങ്ങളും നാട്ടി പതാകദിനം ആചരിക്കാനും, വൈകീട്ട് 4 മണിക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ നടക്കുന്ന യു.ഡി.എഫ് സായാഹ്ന ധര്‍ണ്ണയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും, സമ്മേളന പ്രചരണാര്‍ത്ഥം 22 ന് നടക്കുന്ന പഞ്ചായത്ത്തല വാഹന പ്രചരണ ജാഥയ്ക്ക് ശാഖയിലെ മുന്നൊരുക്ക പ്രവര്‍ത്തനത്തിന്റെ ഭാഗമായി 19ന് വൈകീട്ട് എല്ലാ ശാഖകളിലും സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനും, 24 ന് പഞ്ചായത്തില്‍ കൂടി കടന്നു പോകുന്ന കൊടിമര ജാഥയ്ക്ക് ശാഖകളില്‍ സ്വീകരണം നല്‍കാനും, 27 ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പഞ്ചായത്തില്‍ നിന്നും ആയിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും തീരുമാനമായി. പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.എം അഷറഫ് പ്രവര്‍ത്തരൂപരേഖ അവതരിപ്പിച്ചു. ടി.എം അബ്ദുള്ള, കെ.എം കുഞ്ഞമ്മത് മദനി, കെ.എം.എ അസീസ്, കെ.പി കുഞ്ഞബ്ദുള്ള, കെ.കെ മൊയ്തീന്‍, മേപ്പാട്ട് പി.കെ അബ്ദുള്ള, പി.ടി അബ്ദുള്ള, ടി സിറാജ്, പി അബ്ദുള്ള, ഫൈസല്‍ ചാവട്ട്, ടി.എന്‍ അമ്മത്, ഇബ്രാഹിം വടക്കുമ്പാട്ട്, ഡി.എം ഇസ്മായില്‍, കെ ലബിബ് അഷറഫ്, എം.കെ ഫസലുറഹ്മാന്‍, അഫ്‌സല്‍ പി,കെ.പി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43565/the-muslim-league-constituency-meeting-and-the-udf-evening-dharna-were-decided-to-win)