---
title: "നാടിന് അറിവ് പകരാനായ്; കുന്നരംവെള്ളി   ഗ്രാമോദയ വായനശാല ഉദ്ഘാടനം പുതിയ കെട്ടിടം നാളെ നാടിന് സമര്‍പ്പിക്കും"
english_title: "To impart knowledge to the country; Kunnaramvelly Gramodaya Library inauguration The new building will be dedicated to Nadu tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43566/to-impart-knowledge-to-the-country-kunnaramvelly-gramodaya-library-inauguration-the-new-building-will-be-dedicated-to-nadu-tomorrow"
published_at: "2022-05-18T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62850b2058e99_006 ETI CLG.jpg"
keywords: []
---

# നാടിന് അറിവ് പകരാനായ്; കുന്നരംവെള്ളി   ഗ്രാമോദയ വായനശാല ഉദ്ഘാടനം പുതിയ കെട്ടിടം നാളെ നാടിന് സമര്‍പ്പിക്കും

> **Lead Summary:**  **നടുവണ്ണൂര്‍ **: 2009 ല്‍ ആരംഭിച്ച കോട്ടൂര്‍ പഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡിലെ കുന്നരംവെള്ളി ഗ്രാമോദയ വായനശാലയ്ക്ക് രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ നിര്‍മ്മിച്ച പുതിയ കെട്ടിടം നാളെ നാടിന് സമര്‍പ്പിക്കും.

## Article Content

 **നടുവണ്ണൂര്‍ **: 2009 ല്‍ ആരംഭിച്ച കോട്ടൂര്‍ പഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡിലെ കുന്നരംവെള്ളി ഗ്രാമോദയ വായനശാലയ്ക്ക് രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ നിര്‍മ്മിച്ച പുതിയ കെട്ടിടം നാളെ നാടിന് സമര്‍പ്പിക്കും.

വൈകുന്നേരം 6 മണിയ്ക്ക് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം നിര്‍വ്വഹിക്കും. നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു വായനശാലയ്ക്ക് പുതിയ കെട്ടിടം എന്നത് അത് പൂവണിഞ്ഞ സന്തോഷത്തിലാണ് പ്രദേശവാസികള്‍ ചടങ്ങില്‍ കെ.എം. സച്ചിന്‍ ദേവ് എംഎല്‍എ അദ്ധ്യക്ഷനായി.

അഷറഫ് കാവില്‍ മുഖ്യ പ്രഭാഷണം നടത്തും .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് .സുരേഷ് , വാര്‍ഡ് മെമ്പര്‍ കെ.പി. മനോഹരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും .

സംസ്‌ക്കാരിക ഘോഷയാത്ര , പ്രദേശത്തെ വിദ്യാര്‍ഷികള്‍ അണിയിച്ചൊരുക്കുന്ന മാമ്പഴം ദൃശ്യാവിഷ്‌ക്കാരം തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടുത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ വാര്‍ഡ് മെമ്പര്‍ കെ.പി മനോഹരന്‍ ,ഇ .ഗോവിന്ദന്‍ നമ്പീശന്‍, വി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43566/to-impart-knowledge-to-the-country-kunnaramvelly-gramodaya-library-inauguration-the-new-building-will-be-dedicated-to-nadu-tomorrow)