May 18, 2022 09:29 PM

അരിക്കുളം: അരിക്കുളം കാരയാട് സ്വദേശി സിആര്‍പിഎഫ് ജവാന്‍ സുധില്‍ പ്രസാദിന്റെ മൃതദേഹം ഇന്ന് വൈകിട്ട് 6.45 ഓടെ ഔദ്യോഗിക ബഹുമതികളോടെ ജന്മഗൃഹത്തില്‍ സംസ്‌കരിച്ചു.


കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡില്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് വിമാനമാര്‍ഗം മൃതദേഹം നെടുമ്പാശേരിയില്‍ എത്തിച്ചത്.

പിന്നീട് മൃതദേഹം ജവാന്മാരുടെ അകമ്പടിയോടെ വാഹന വ്യൂഹത്തില്‍ ഉള്ള്യേരിയിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഉള്ള്യേരിയില്‍ നിന്നും ഇരുചക്ര വാഹന വ്യൂഹത്തിന്റെ അകമ്പടിയോടെ ജന്മഗൃഹത്തില്‍ എത്തിച്ചു.

തുടര്‍ന്ന് പൊതു ദര്‍ശനത്തിനു വച്ചു. കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ്, അമര്‍ജ്യോതി സിആര്‍പിഎഫ് സൈനിക കൂട്ടായ്മ, കേരള വാരിയേഴ്‌സ്, കാസര്‍ക്കോട് ഗ്രൂപ്പ്, വേണാട് ജവാന്‍സ് കൂട്ടായ്മ, പ്രാദേശിക കൂട്ടായ്മകള്‍ തുടങ്ങിയവര്‍  പുഷ്പചക്രമര്‍പ്പിച്ചു.

കണ്ണൂരില്‍ നിന്നുള്ള സിആര്‍പിഎഫ് ജവാന്മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കുക യായിരുന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതന്‍ മാസ്റ്റര്‍ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദന്‍ , ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ കെ അഭിനീഷ്, രജില, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി കെ പി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മാര്‍ തുടങ്ങി നാടിന്റെ നാനാ തുറകളില്‍ നിന്ന് എത്തിയവര്‍ ജവാന് ആദരാജ്ഞലി അര്‍പ്പിച്ചു

ചൊവ്വാഴ്ചയാണ് സുധില്‍ മരണപ്പെട്ടത്. അച്ഛന്‍ സുരേന്ദ്രന്‍ , അമ്മ ഉഷ, ഭാര്യ അതുല്യ, സഹോദരന്‍ സായൂജ് ( ഇന്ത്യന്‍ ആര്‍മി)


CRPF Jawan Sudhil Prasad's body was cremated with full official honors arikkulam crpf

Next TV

Top Stories










News Roundup