---
title: "മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം പ്രചാരണ ഗാനങ്ങള്‍ പുറത്തിറക്കി"
english_title: "Muslim League Perambra Constituency Conference released campaign songs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43592/muslim-league-perambra-constituency-conference-released-campaign-songs"
published_at: "2022-05-18T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628534673de1d_precharana ganam.JPG"
keywords: []
---

# മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം പ്രചാരണ ഗാനങ്ങള്‍ പുറത്തിറക്കി

> **Lead Summary:** ** പേരാമ്പ്ര : **മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളന പ്രചാരണ ഗാനങ്ങള്‍ പുറത്തിറക്കി. ഹരിത രാഷ്ട്രീയം നൈതികതയുടെ വര്‍ത്തമാനം എന്ന പ്രമേയത്തില്‍ മെയ് 24 മുതല്‍ 27 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

** പേരാമ്പ്ര : **മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളന പ്രചാരണ ഗാനങ്ങള്‍ പുറത്തിറക്കി. ഹരിത രാഷ്ട്രീയം നൈതികതയുടെ വര്‍ത്തമാനം എന്ന പ്രമേയത്തില്‍ മെയ് 24 മുതല്‍ 27 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പേരാമ്പ്രയില്‍ വെച്ചു നടക്കുന്ന പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന കലാ ജാഥയുടെ ഗാനോപഹാരം പുറത്തിറക്കി.

സമ്മേളന സ്വാഗത സംഘം ഓഫീസില്‍ നടന്ന ചടങ്ങില്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജിന് സമ്മേളന പ്രചാരണ ഗാനോപഹാരം കൈമാറി ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മത് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. അബ്ദുല്‍ സത്താര്‍ കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ. മുനീര്‍, ടി.കെ.എ. ലത്തീഫ്, എം.കെ.സി. കുട്ട്യാലി, ശിഹാബ് കന്നാട്ടി, വി.വി.എം. ബഷീര്‍, പി.ടി. അഷ്റഫ്, മൊയ്തി കക്കിനികണ്ടി, ടി.പി. മുഹമ്മദ്, ബഷീര്‍ വടക്കയില്‍, സി. സൂപ്പി, പി.വി. അഷ്റഫ്, എന്‍.കെ. കുഞ്ഞി മുഹമ്മദ്, ചന്ദ്രിക, മുഹമ്മദ് അലി കോറോത്ത്, സലിം മിലാസ്, കെ.സി. മുഹമ്മദ്, കെ.കെ. റഫീഖ്, ടി.കെ. നഹാസ്, ഷംസുദ്ധീന്‍ വടക്കയില്‍, ആര്‍.കെ. മുഹമ്മദ്, എം.പി. സിറാജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43592/muslim-league-perambra-constituency-conference-released-campaign-songs)